നിയമസഭയിൽ തങ്ങില്ലെന്ന് മാണി

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മാണി. ഇന്ന് നിയമസഭയിൽ തങ്ങില്ലെന്ന് മാണി വ്യക്തമാക്കി.
 | 
നിയമസഭയിൽ തങ്ങില്ലെന്ന് മാണി

 

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മാണി. ഇന്ന് നിയമസഭയിൽ തങ്ങില്ലെന്ന് മാണി വ്യക്തമാക്കി. ഔദ്യോഗിക വസതിയായ പ്രശാന്തിയിൽ തന്നെ താമസിച്ച് ബജറ്റ് അവതരിപ്പിക്കാൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു. മാണി എന്നാൽ ഇമ്മാനുവൽ, ദൈവത്തോട് ചേർന്നു നിൽക്കുന്നവൻ എന്നാണർത്ഥം. പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉത്തേജനം പകരുന്നതാണെന്നും മാണി പറഞ്ഞു.

എന്നാൽ മാണിയെ സഭയ്ക്കുള്ളിൽത്തന്നെ തടയാനാണ് എൽ.ഡി.എഫ് തീരുമാനം. അഞ്ച് സഭാ കവാടങ്ങളും പ്രതിപക്ഷം ഉപരോധിക്കും. വി.എസ്, കോടിയേരി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഉപരോധം. സഭയിലേക്കുള്ള വഴികളിൽ യുവമോർച്ചയും ഉപരോധം തീർക്കുന്നുണ്ട്.