യുഡിഎഫ് പ്രവേശനം സ്ഥിരീകരിച്ച് മാണി സി. കാപ്പന്‍; ദേശീയ നേതൃത്വം തനിക്കൊപ്പമെന്ന് കാപ്പന്‍

യുഡിഎഫ് പ്രവേശനം സ്ഥിരീകരിച്ച് മാണി സി.കാപ്പന്.
 | 
യുഡിഎഫ് പ്രവേശനം സ്ഥിരീകരിച്ച് മാണി സി. കാപ്പന്‍; ദേശീയ നേതൃത്വം തനിക്കൊപ്പമെന്ന് കാപ്പന്‍

ന്യൂഡല്‍ഹി: യുഡിഎഫ് പ്രവേശനം സ്ഥിരീകരിച്ച് മാണി സി.കാപ്പന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് കാപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുന്‍പായി പ്രവേശനത്തില്‍ തീരുമാനം എടുക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും കാപ്പന്‍ പറഞ്ഞു.

ദേശീയ നേതൃത്വം തനിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.കെ.ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫനൊപ്പം നില്‍ക്കുമെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കാപ്പന്‍ യുഡിഎഫിലേക്ക് പോകരുതെന്നും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ നേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് അറിയിച്ചതോടെ യുഡിഎഫിലേക്ക് ചേക്കേറാന്‍ പാര്‍ട്ടി സജ്ജമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.