കാപ്പന്‍ ചെയ്തത് സംഘടനാവിരുദ്ധ പ്രവര്‍ത്തനം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് എന്‍സിപി

മാണി സി. കാപ്പനെ എന്സിപിയില് നിന്ന് പുറത്താക്കിയെന്ന് ദേശീയ നേതൃത്വം.
 | 
കാപ്പന്‍ ചെയ്തത് സംഘടനാവിരുദ്ധ പ്രവര്‍ത്തനം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് എന്‍സിപി

ന്യൂഡല്‍ഹി: മാണി സി. കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കിയെന്ന് ദേശീയ നേതൃത്വം. ഏകപക്ഷീയമായി മുന്നണി മാറ്റം പ്രഖ്യാപിച്ചതിലൂടെ കാപ്പന്‍ നടത്തിയത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ദേശീയ നേതൃത്വം അറിയിച്ചു. പാര്‍ട്ടി സെക്രട്ടറി എസ്.ആര്‍. കോലിയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ശരദ് പവാറിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. പാലായില്‍ എന്‍സിപിക്ക് സീറ്റ് നല്‍കില്ലെന്ന് എല്‍ഡിഎഫ് തീരുമാനം എടുത്തതിന് പിന്നാലെയാണ് മാണി സി. കാപ്പന്‍ യുഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു.

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളും കാപ്പന്‍ ആരംഭിച്ചിരുന്നു. 28-ാം തിയതിക്കകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.