പാലായില്‍ വിജയമുറപ്പിച്ച് മാണി സി. കാപ്പന്‍

പാലായില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിച്ച മാണി സി.കാപ്പന് വിജയത്തിലേക്ക്.
 | 
പാലായില്‍ വിജയമുറപ്പിച്ച് മാണി സി. കാപ്പന്‍

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി.കാപ്പന്‍ വിജയത്തിലേക്ക്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണിക്കെതിരെ 11246 വോട്ടുകളുടെ ലീഡ് ആണ് മാണി സി.കാപ്പനുള്ളത്. കെ.എം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മാണി സി.കാപ്പന്‍ തൊട്ടു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സീറ്റ് നിലനിര്‍ത്തുകയാണ്.

ശക്തനായ ജോസ് കെ.മാണിയെയാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. നാല് പഞ്ചായത്തുകള്‍ മാത്രമാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്. ഭൂരിപക്ഷം 15,000ല്‍ ഏറെയാകുമെന്ന് കാപ്പന്‍ പറഞ്ഞു. ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പാക്കുമ്പോള്‍ മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന ജോസ് കെ.മാണിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് പാലായിലെ തെരഞ്ഞെടുപ്പു ഫലം.