നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി

നടന് മണികണ്ഠന് വിവാഹിതനായി.
 | 
നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി

കൊച്ചി: നടന്‍ മണികണ്ഠന്‍ വിവാഹിതനായി. മരട് സ്വദേശിനി അഞ്ജലിയാണ് വധു. തൃപ്പൂണിത്തുറയില്‍ വെച്ച് നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ നടത്തിയ വിവാഹത്തിന്റെ ചെലവിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

ആറ് മാസം മുന്‍പായിരുന്നു വിവാഹം നിശ്ചയിച്ചത്. പ്രണയ വിവാഹമായിരുന്നു മണികണ്ഠന്റേത്. ഒന്നര വര്‍ഷം മുന്‍പ് ഒരു ഉത്സവത്തിനിടെയാണ് അഞ്ജലിയെ പരിചയപ്പെട്ടത്. വിവാഹ വിവരം ശനിയാഴ്ച ഫെയിസ്ബുക്ക് ലൈവിലൂടെ മണികണ്ഠന്‍ ആരാധകരെ അറിയിച്ചിരുന്നു.

നാടക വേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ കമ്മട്ടിപ്പാടത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ വേഷമിട്ടു.