തീയേറ്റര്‍ സമരത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ മിണ്ടുന്നില്ല; വിമര്‍ശനവുമായി മണിയന്‍പിള്ള രാജു

തീയേറ്റര് സമരത്തില് ഫാന്സ് അസോസിയേഷനുകള് മാനം പാലിക്കുന്നതായി മണിയന്പിള്ള രാജു. മലയാളം ചിത്രങ്ങള് ഒഴിവാക്കി മറ്റു ഭാഷകളിലുള്ള ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്ന തീയേറ്റര് ഉടമകളെയും രാജു വിമര്ശിച്ചു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള് മാത്രമേ പ്രദര്ശിപ്പിക്കൂ എന്ന് തീയേറ്റര് ഉടമകള് പ്രഖ്യാപിക്കുമ്പോള് ഫാന്സ് അസോസിയേഷനുകള് മൗനം പാലിക്കുകയാണ്.
 | 

തീയേറ്റര്‍ സമരത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ മിണ്ടുന്നില്ല; വിമര്‍ശനവുമായി മണിയന്‍പിള്ള രാജു

കൊച്ചി: തീയേറ്റര്‍ സമരത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ മാനം പാലിക്കുന്നതായി മണിയന്‍പിള്ള രാജു. മലയാളം ചിത്രങ്ങള്‍ ഒഴിവാക്കി മറ്റു ഭാഷകളിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ ഉടമകളെയും രാജു വിമര്‍ശിച്ചു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ എന്ന് തീയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഫാന്‍സ് അസോസിയേഷനുകള്‍ മൗനം പാലിക്കുകയാണ്.

തമിഴ്‌നാട്ടിലാണ് ഈ സ്ഥിതിയെങ്കില്‍ എന്തുണ്ടാകുമെന്ന് ആലോചിച്ചു നോക്കൂ. മലയാളം ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ ആരാധകര്‍ പ്രതികരിക്കണംമോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടേത് ഉള്‍പ്പെടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരേ രംഗത്തു വരണമെന്നും രാജു ആവശ്യപ്പെട്ടു. കോതമംഗലത്ത് ജയറാം ഫാന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ കലന്‍ഡര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.