കോടതിച്ചെലവ് ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്‍മാറി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തീര്‍പ്പാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തീര്പ്പാക്കി.
 | 
കോടതിച്ചെലവ് ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്‍മാറി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തീര്‍പ്പാക്കി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തീര്‍പ്പാക്കി. കോടതിച്ചെലവ് വേണമെന്ന ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്‍മാറിയതോടെയാണ് കേസ് അവസാനിപ്പിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി പരാതിക്കാരനായ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ കോടതി സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് കോടതിച്ചെലവ് വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയത്. ഇതോടെ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് സുരേന്ദ്രനും അറിയിച്ചു. ഒടുവില്‍ ലീഗ് ആവശ്യത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് കേസ് അവസാനിപ്പിച്ചത്.

നേരത്തേ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിധിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നുയ 42,000 രൂപയാണ് ഈയിനത്തില്‍ നല്‍കേണ്ടതായി വരുന്നത്.