ഞാനും ആ കുട്ടികളുടെ കൂടെ നില്‍ക്കുന്നു; ജെഎന്‍യു ആക്രമണത്തിനെതിരെ മഞ്ജു വാര്യര്‍

ജെഎന്യുവില് ആക്രമണത്തിന് ഇരയായ വിദ്യാര്ത്ഥികളുടെ കൂടെ നില്ക്കാതിരിക്കാനാവില്ലെന്ന് മഞ്ജു വാര്യര്.
 | 
ഞാനും ആ കുട്ടികളുടെ കൂടെ നില്‍ക്കുന്നു; ജെഎന്‍യു ആക്രമണത്തിനെതിരെ മഞ്ജു വാര്യര്‍

ജെഎന്‍യുവില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് മഞ്ജു വാര്യര്‍. ഫെയിസ്ബുക്ക് പോസ്റ്റിലാണ് ക്യാമ്പസില്‍ നടന്ന ആക്രമണത്തിനെതിരെ മഞ്ജുവിന്റെ പരാമര്‍ശം. പുറത്തുനിന്നുള്ളവര്‍ കൂടിച്ചര്‍ന്ന് ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്ന് പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്ന് മഞ്ജു പറയുന്നു.

കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു എന്ന് മഞ്ജു പറയുന്നു.

പോസ്റ്റ് വായിക്കാം

ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു.

ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ…

Posted by Manju Warrier on Monday, January 6, 2020