ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി

ഓഖി ദുരന്ത ബാധിതരെ കാണാന് ചലച്ചിത്രതാരം മഞ്ജു വാര്യര് പൂന്തുറയില് എത്തി. ദുരന്തത്തില് മരണമടഞ്ഞവരുടെ വീടുകളിലായിരുന്നു സന്ദര്ശനം. ജനങ്ങളുടെ പ്രശ്നങ്ങള് മനസിലാക്കി അവ അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തുമെന്ന് മഞ്ജു വാര്യര് പറഞ്ഞു.
 | 

ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ കാണാന്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പൂന്തുറയില്‍ എത്തി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വീടുകളിലായിരുന്നു സന്ദര്‍ശനം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

ജനങ്ങളുമായി സംസാരിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന ഉറപ്പും താരം നല്‍കി. ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ ഒരു താരം എത്തുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഓഖി ദുരന്തത്തിലുണ്ടായ നാശനഷ്ടവും നല്‍കേണ്ട നഷ്ടപരിഹാരവും കണക്കാക്കാനാണ് സംഘം എത്തിയത്.