മോഹന്‍ലാലിന് ഹൃദയസ്പര്‍ശിയായ ജന്‍മദിനാശംസകളുമായി മഞ്ജു വാര്യര്‍

മലയാളത്തിന്റെ സൂപ്പര്താരം മോഹന്ലാലിന്റെ ജന്മദിനത്തില് ഹൃദയസ്പര്ശിയായ ആശംസകളുമായി മഞ്ജു വാര്യര്. ഒരു ജന്മത്തില് മനുഷ്യന് കടന്നു പോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന് ഒപ്പുകടലാസു പോലെ ഒരാളെ തന്നതിനും തിളക്കമേറ്റി കാത്തു വയ്ക്കുന്നതിനും ഈശ്വരന് നന്ദി പറയാം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജുവിന്റെ ആശംസ.
 | 
മോഹന്‍ലാലിന് ഹൃദയസ്പര്‍ശിയായ ജന്‍മദിനാശംസകളുമായി മഞ്ജു വാര്യര്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ആശംസകളുമായി മഞ്ജു വാര്യര്‍. ഒരു ജന്മത്തില്‍ മനുഷ്യന്‍ കടന്നു പോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഒപ്പുകടലാസു പോലെ ഒരാളെ തന്നതിനും തിളക്കമേറ്റി കാത്തു വയ്ക്കുന്നതിനും ഈശ്വരന് നന്ദി പറയാം എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജുവിന്റെ ആശംസ.

അഭിനേതാവിനുമപ്പുറം ഏറെ യാത്രചെയ്യുന്ന, വായിക്കുന്ന, എഴുതുന്ന, പര്‍വതങ്ങളെ പ്രണയിക്കുന്ന, ഋഷി തുല്യനായി ചിന്തിക്കുന്നയാളാണ് ലാലേട്ടന്‍. ഇനിയുള്ള ജീവിതം മഞ്ഞണിഞ്ഞ ഹിമാലയ ശിഖരമെങ്കില്‍ അത് കീഴടക്കാനാകട്ടെ. കാണാഭൂഖണ്ഡമെങ്കില്‍ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ. കവിതയെങ്കില്‍ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ. തപോവനമെങ്കില്‍ തടാക ശാന്തതയില്‍ സ്വസ്ഥമാകട്ടെ. എല്ലാ ആശംസകളും പ്രാര്‍ഥനകളും.

സിനിമയില്‍ ഇനിയും ഒരുപാട് കാലം പാഠപുസ്തകം പോലെ പാദമുദ്രകള്‍ പതിപ്പിച്ച് മുന്നേ നടക്കുവാനും മഞ്ഞിന്‍പൂവ് പോലെ മനോഹരമായി വിരിഞ്ഞു നില്‍ക്കുവാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും പോസ്റ്റില്‍ മഞ്ജു വാര്യര്‍ പറയുന്നു.

പോസ്റ്റ് കാണാം