മനോജ് വധക്കേസ് സി.ബി.ഐക്ക്: ഉത്തരവിറങ്ങി

കതിരൂർ മനോജ് വധക്കേസ് അന്വേഷണ സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിറങ്ങി. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസ് സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു.
 | 
മനോജ് വധക്കേസ് സി.ബി.ഐക്ക്: ഉത്തരവിറങ്ങി


ന്യൂഡൽഹി
: കതിരൂർ മനോജ് വധക്കേസ് അന്വേഷണ സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിറങ്ങി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസ് സി.ബി.ഐക്ക് വിടാൻ സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു.

കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മനോജിന്റെ ബന്ധുക്കളെ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് കതിരൂരിൽ ആർ.എസ്.എസ്. ശാരീരിക് ശിക്ഷൺ പ്രമുഖ് ഇളന്തോട്ടിൽ മനോജ് കൊല്ലപ്പെട്ടത്.