ട്രോളല്ല എന്ന അടിക്കുറിപ്പ് ആക്ഷേപിക്കാനല്ല; കുമ്മനത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ വിശദീകരണവുമായി മനോരമ ന്യൂസ്

കുമ്മനം രാജശേഖരന് മിസോറാം ഗവര്ണറാകുന്നു എന്ന വാര്ത്ത നല്കിയപ്പോള് ‘ട്രോളല്ല’ എന്ന അടിക്കുറിപ്പ് നല്കിയതില് വിശദീകരണവുമായി മനോരമ ന്യൂസ്. അടിക്കുറിപ്പ് ആക്ഷേപിക്കാനല്ല എന്ന തലക്കെട്ടിലാണ് വിശദീകരണം. കുമ്മനത്തെ ഗവര്ണറായി നിയമിച്ചു എന്ന വാര്ത്ത ആദ്യം നല്കിയത് മനോരമയാണ്. മറ്റൊരു വിഷയം ചര്ച്ച ചെയ്യുകയായിരുന്ന കൗണ്ടര് പോയിന്റിനിടയില് അപ്പോള്ത്തന്നെ റിപ്പോര്ട്ടറെ വിളിച്ച് വിവരങ്ങള് പ്രേക്ഷകരെ അറിയിച്ചു. പിന്നാലെ വിശദമായ റിപ്പോര്ട്ടും നല്കി. ബിജെപിക്കും അതിന്റെ നേതാക്കള്ക്കും അഭിമാനിക്കാന് വക നല്കുന്ന നേട്ടം എന്നായിരുന്നു വാര്ത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും
 | 

ട്രോളല്ല എന്ന അടിക്കുറിപ്പ് ആക്ഷേപിക്കാനല്ല; കുമ്മനത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ വിശദീകരണവുമായി മനോരമ ന്യൂസ്

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറാകുന്നു എന്ന വാര്‍ത്ത നല്‍കിയപ്പോള്‍ ‘ട്രോളല്ല’ എന്ന അടിക്കുറിപ്പ് നല്‍കിയതില്‍ വിശദീകരണവുമായി മനോരമ ന്യൂസ്. അടിക്കുറിപ്പ് ആക്ഷേപിക്കാനല്ല എന്ന തലക്കെട്ടിലാണ് വിശദീകരണം. കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചു എന്ന വാര്‍ത്ത ആദ്യം നല്‍കിയത് മനോരമയാണ്. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്ന കൗണ്ടര്‍ പോയിന്റിനിടയില്‍ അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറെ വിളിച്ച് വിവരങ്ങള്‍ പ്രേക്ഷകരെ അറിയിച്ചു.

പിന്നാലെ വിശദമായ റിപ്പോര്‍ട്ടും നല്‍കി. ബിജെപിക്കും അതിന്റെ നേതാക്കള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം എന്നായിരുന്നു വാര്‍ത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും പുതിയ പദവിയെക്കുറിച്ച് തല്‍സമയം പ്രതികരിച്ചു. പുതിയ നിയമന വാര്‍ത്ത തമാശയെന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിക്കുറിപ്പില്‍ ട്രോളല്ല എന്ന് ചേര്‍ത്തതെന്നാണ് വിശദീകരണം.

അടിക്കുറിപ്പ് മാത്രം എടുത്ത്
സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും വിശദീകരണം പറയുന്നു. മനോരമ ന്യൂസ് നല്‍കിയ അടിക്കുറിപ്പിനെതിരെ കെ.സുരേന്ദ്രനുള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം എന്നാണ് സുരേന്ദ്രന്‍ ഇതിനെ വിശേഷിപ്പിച്ചത്.

വിശദീകരണം വായിക്കാം

മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മനോരമ ന്യൂസാണ്. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നിട്ടു കൂടി കൗണ്ടര്‍ പോയന്റില്‍ റിപ്പോര്‍ട്ടറെ അപ്പോള്‍ത്തന്നെ തല്‍സമയം ഫോണില്‍ കൊണ്ടുവന്നു വിവരങ്ങള്‍ പ്രേക്ഷകരെ അറിയിച്ചു. പത്തു മണിവാര്‍ത്തയില്‍ ആദ്യതലക്കെട്ട് തന്നെ നല്‍കി. പിന്നാലെ വിശദമായ റിപ്പോര്‍ട്ടും. ബി ജെ പിക്കും അതിന്റെ നേതാക്കള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം എന്നു തന്നെ ആയിരുന്നു വാര്‍ത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും തന്റെ പുതിയ പദവിയെക്കുറിച്ച് തല്‍സമയം പ്രതികരിച്ചു.

പലതവണ തന്നെ കേന്ദ്രമന്ത്രിയാക്കി വാര്‍ത്തകള്‍ വന്നിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സരസമായ പ്രതികരണം. പുതിയ നിയമനവാര്‍ത്തയും തമാശയെന്ന വിധത്തില്‍ ആ സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പില്‍ ‘ട്രോളല്ല’ എന്നു ചേര്‍ത്തത്. ട്രോളുകളിലൂടെ കുമ്മനത്തെ നിരന്തരം ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള വേദന പങ്കിടുന്നതിന് മാത്രമായി ഒരു അരമണിക്കൂര്‍ പരിപാടി സംപ്രേഷണം ചെയ്ത ചാനലാണ് മനോരമ ന്യൂസ്. ട്രോളുകളെ ഗൗരവത്തില്‍ എടുക്കില്ലെന്നും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

അടിക്കുറിപ്പ് മാത്രം എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്.

ഇതിനെക്കുറിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തകള്‍ ഇതായിരുന്നു:

തലക്കെട്ട്:

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍, ഗവര്‍ണര്‍ പദവിയില്‍ എത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ബി ജെ പി നേതാവ്