മനോരമ ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ഷാജി ജി. കുമാര്‍ അന്തരിച്ചു

മനോരമ ന്യൂസ് സീനിയര് ക്യാമറമാന് ഷാജി ജി.കുമാര് അന്തരിച്ചു. കൊച്ചിയില് സ്വകാര്യാശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം 47 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷാജി 25 വര്ഷത്തിലേറെയായി ക്യാമറമാനായി പ്രവര്ത്തിച്ചു വരികയാണ്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്ക്കാര് പുരസ്കാരമടക്കം ഒട്ടേറെ അവാര്ഡുകള് നേടിയിട്ടുള്ള ഷാജി മനോരമ വിഷന്റെ സീരിയലുകള്ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഭാര്യ സുബിത സുകുമാരന് ജീവന് ടിവിയില് ന്യൂസ് എഡിറ്ററാണ്.
 | 

മനോരമ ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ഷാജി ജി. കുമാര്‍ അന്തരിച്ചു

കൊച്ചി: മനോരമ ന്യൂസ് സീനിയര്‍ ക്യാമറമാന്‍ ഷാജി ജി.കുമാര്‍ അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം 47 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷാജി 25 വര്‍ഷത്തിലേറെയായി ക്യാമറമാനായി പ്രവര്‍ത്തിച്ചു വരികയാണ്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഷാജി മനോരമ വിഷന്റെ സീരിയലുകള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഭാര്യ സുബിത സുകുമാരന്‍ ജീവന്‍ ടിവിയില്‍ ന്യൂസ് എഡിറ്ററാണ്.