ഇന്ത്യയിലെ ആദ്യത്തെ 100 വെബ്‌സൈറ്റുകളില്‍ മനോരമ ഓണ്‍ലൈനും; മലയാളത്തില്‍ നിന്നുള്ള ആദ്യ വെബ്‌സൈറ്റ്

ഇന്ത്യയിലെ ആദ്യ 100 വെബ്സൈറ്റുകളുടെ പട്ടികയില് മനോരമ ഓണ്ലൈന് ഇടംനേടി. ആഗോളതലത്തില് വെബ്സൈറ്റുകളുടെ റാങ്കിംഗ് നടത്തുന്ന അലക്സ റേറ്റിംഗിലാണ് മനോരമ മുന്നിരയില് എത്തിയത്. ഇന്ത്യയിലെ റാങ്കിംഗില് 99 ആണ് മനോരമയുടെ സ്ഥാനം. ആഗോള തലത്തില് 707-ാം റാങ്കിലും മനോരമ ഓണ്ലൈന് എത്തി. റാങ്കിംഗില് ആദ്യ നൂറില് ഇടം പിടിക്കുന്ന ആദ്യ മലയാളം വെബ്സൈറ്റാണ് മനോരമ ഓണ്ലൈന്.
 | 

ഇന്ത്യയിലെ ആദ്യത്തെ 100 വെബ്‌സൈറ്റുകളില്‍ മനോരമ ഓണ്‍ലൈനും; മലയാളത്തില്‍ നിന്നുള്ള ആദ്യ വെബ്‌സൈറ്റ്

കൊച്ചി: ഇന്ത്യയിലെ ആദ്യ 100 വെബ്‌സൈറ്റുകളുടെ പട്ടികയില്‍ മനോരമ ഓണ്‍ലൈന്‍ ഇടംനേടി. ആഗോളതലത്തില്‍ വെബ്‌സൈറ്റുകളുടെ റാങ്കിംഗ് നടത്തുന്ന അലക്‌സ റേറ്റിംഗിലാണ് മനോരമ മുന്‍നിരയില്‍ എത്തിയത്. ഇന്ത്യയിലെ റാങ്കിംഗില്‍ 99 ആണ് മനോരമയുടെ സ്ഥാനം. ആഗോള തലത്തില്‍ 707-ാം റാങ്കിലും മനോരമ ഓണ്‍ലൈന്‍ എത്തി. റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇടം പിടിക്കുന്ന ആദ്യ മലയാളം വെബ്‌സൈറ്റാണ് മനോരമ ഓണ്‍ലൈന്‍.

മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളുടെയും സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സ്വാധീനം ശക്തമായ മലയാള മാധ്യമലോകത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. അവയില്‍ മനോരമ തന്നെയാണ് അലക്‌സ റാങ്കിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. എന്നാല്‍ ദേശീയതലത്തില്‍ ആദ്യ നൂറ് റാങ്കിനുള്ളില്‍ വരുന്നത് ഇതാദ്യമായിട്ടാണ്. ഓണ്‍ലൈനില്‍ വിപരീത പ്രചരണങ്ങള്‍ വ്യാപകമായിട്ടും വൈവിധ്യത്താല്‍ മനോരമ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

മാസങ്ങള്‍ക്കു മുമ്പ് യൂണികോഡ് ഫോണ്ടിലേക്ക് മാറിയതിനു ശേഷമാണ് മനോരമ മുന്നേറ്റം തുടങ്ങിയത്. അതിനു മുമ്പ് 300നു മുകളിലായിരുന്നു വെബ്‌സൈറ്റിന്റെ റാങ്കിംഗ്. ഗൂഗിള്‍ ന്യൂസില്‍ ഉള്‍പ്പെടുത്തുകകൂടി ചെയ്തതോടെ മനോരമയുടം റാങ്കിംഗ് കുത്തനെ ഉയരുകയായിരുന്നു.