കുറ്റ്യാടിയിലും മാവോയിസ്റ്റുകൾ? വെടിയൊച്ച കേട്ടതായി നാട്ടുകാർ

കുറ്റ്യാടി പക്രന്തളം വനമേഖലയിൽ വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് റൂറൽ എസ്.പി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. വയനാട് വെള്ളമുണ്ടയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ അടിസ്ഥാനത്തിൽ വനമേഖലയിൽ തിരച്ചിൽ തുടരുന്ന സാഹചര്യത്തിലാണ് കുറ്റ്യാടിയിലും വെടിവയ്പ്പുണ്ടായത്.
 | 

കോഴിക്കോട്:

വെള്ളമുണ്ടയിൽ ഇന്നലെ വൈകുന്നേരമാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. 12 അംഗ തണ്ടർബോൾട്ട് സേനാംഗങ്ങൾക്കെതിരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. ഇതാദ്യമായാണ് കേരളത്തിൽ പോലീസുമായി മാവോയിസ്റ്റുകൾ നേരിട്ട് ഏറ്റുമുട്ടിയത്. വയനാട്ടിൽ പോലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായ വിവരം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളെ നേരിടാൻ കേരളാ പോലീസ് സജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു.