വയനാട്ടില്‍ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

വയനാട്ടില് തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്. ഇവര്ക്കായുള്ള തെരച്ചില് വ്യാപകമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി പറഞ്ഞു. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള മാവോയി സ്റ്റ് സംഘമാണ് ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ ബന്ദികളാക്കിയതെന്നാണ് പോലീസ് പറയുന്നത്.
 | 

വയനാട്ടില്‍ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

വയനാട്: വയനാട്ടില്‍ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്. ഇവര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി പറഞ്ഞു. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള മാവോയി സ്റ്റ് സംഘമാണ് ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ ബന്ദികളാക്കിയതെന്നാണ് പോലീസ് പറയുന്നത്.

എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് ഇവര്‍ തടവിലാക്കിയത്. മൂന്നു പേരെ ഇവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് അര്‍ദ്ധരാത്രിയോടെ രണ്ടുപേരെയും വിട്ടയക്കുകയായിരുന്നു. കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് മൂന്ന് പുരുഷന്‍മാരും സ്ത്രീയും അടങ്ങുന്ന സംഘം തടവിലാക്കിയത്.

രക്ഷപ്പെട്ടവര്‍ എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എസ്റ്റേറ്റ് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.