Thursday , 27 June 2019
Kalyan
News Updates

മരടിലെ ഫ്‌ളാറ്റുകള്‍ ജൂണ്‍ രണ്ടാം വാരത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീം കോടതി; ഫ്‌ളാറ്റുടമകളുടെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: തീരദേശ നിയമം ലഘിച്ചെന്ന് തെളിഞ്ഞതിനാല്‍ പൊളിക്കാന്‍ ഉത്തരവിട്ട അപ്പാര്‍ട്ട്‌മെന്റുകള്‍ ജൂണ്‍ രണ്ടാം വാരത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീം കോടതി. ഒരു മാസത്തെ സമയ പരിധി നല്‍കണമെന്ന ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ഉചിതമായ ഫോറങ്ങളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്ന് മെയ് 8നാണ് സുപ്രീം കോടതി വിധിച്ചത്. പകരം സംവിധാനങ്ങള്‍ ഒരുക്കുന്നതു വരെ സമയപരിധി നീട്ടണമെന്നായിരുന്നു ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഹര്‍ജി വാദം കേള്‍ക്കുന്നതിനു മുമ്പു തന്നെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.

ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ആരാണ് പൊളിക്കേണ്ടതെന്ന കാര്യത്തില്‍ വിധിയില്‍ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സുപ്രീം കോടതി വെബ്‌സൈറ്റില്‍ നിന്ന് വിധി അപ്രത്യക്ഷമായതും വാര്‍ത്തകള്‍ പുറത്തു വന്നതോടെ തിരികെയെത്തിയതും കഴിഞ്ഞയാഴ്ചയായിരുന്നു.

DONT MISS