‘പാലാരിവട്ടം പുട്ടിന്’ പിന്നാലെ ‘മരട് നെയ്‌റോസ്റ്റ്’; ‘പൊളിക്കാനായി പണിഞ്ഞതും’ ഹിറ്റാക്കി സോഷ്യല്‍ മീഡിയ

തലശ്ശേരിയിലെ ലാ ഫെയര് റെസ്റ്റോറന്റാണ് പരസ്യത്തിന്റെ നിര്മ്മാതാക്കള്. പരസ്യമിറങ്ങി മണിക്കൂറുകള്ക്കുള്ളില് വൈറലാവുകയും ചെയ്തു.
 | 
‘പാലാരിവട്ടം പുട്ടിന്’ പിന്നാലെ ‘മരട് നെയ്‌റോസ്റ്റ്’; ‘പൊളിക്കാനായി പണിഞ്ഞതും’ ഹിറ്റാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: പാലാരിവട്ടം പുട്ടിന്റെ പരസ്യവാചകം ഹിറ്റായതിന് പിന്നാലെ ശ്രദ്ധ നേടി മറ്റൊരു വിഭവം കൂടി. മരട് നെയ്‌റോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന വിഭവത്തിന്റെ പരസ്യവാചകമാണ് സോഷ്യല്‍ മീഡിയ വൈറലാക്കി മാറ്റിയിരിക്കുന്നത്. ‘പൊളിക്കാനായി പണിഞ്ഞത്, പൊളി ബ്രേക്ക്ഫാസ്റ്റ്’ എന്നാണ് ‘മരട് നെയ്‌റോസ്റ്റിന്റെ’ ക്യാപ്ഷന്‍.

തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റാണ് പരസ്യത്തിന്റെ നിര്‍മ്മാതാക്കള്‍. പരസ്യമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. നടനും സംവിധായകനുമായ വിനീത് ശ്രീനീവാസന്‍ ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളാണ് പരസ്യചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ രുചിക്ക് പേരെടുക്കും മുന്‍പ് പാലാരിവട്ടം പുട്ടിന്റെ ക്യാപ്ഷനാണ് ഖ്യാതി നേടിയത്. ‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍’ എന്നായിരുന്നു പുട്ടിന്റെ പരസ്യവാചകം. തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള രസകരമായ കമന്റുകളും പ്രചരിക്കുന്നുണ്ട്.