ജയരാജന്‍ തേക്ക് വിവാദം; വാര്‍ത്തക്കെതിരെ മാതൃഭൂമിയിലെ ജേര്‍ണ്ണലിസ്റ്റുകള്‍; മാനേജുമെന്റും രണ്ടും കല്‍പ്പിച്ച്

ഇ.പി. ജയരാജന് തേക്ക് വിവാദത്തില് മാതൃഭൂമി ന്യൂസിലെ ജേര്ണ്ണലിസ്റ്റുകള് രണ്ട് തട്ടില്. വാര്ത്തക്കെതിരെ ചാനലിലെ തന്നെ മാധ്യമപ്രവര്ത്തകര് പരസ്യമായി രംഗത്തു വന്നു. എന്നാല് ഇവരെ കൊണ്ട് സോഷ്യല്മീഡിയ പോസ്റ്റുകള് പിന്വലിപ്പിച്ച് മാനേജുമെന്റും രംഗത്തെത്തി.
 | 

ജയരാജന്‍ തേക്ക് വിവാദം; വാര്‍ത്തക്കെതിരെ മാതൃഭൂമിയിലെ ജേര്‍ണ്ണലിസ്റ്റുകള്‍; മാനേജുമെന്റും രണ്ടും കല്‍പ്പിച്ച്

കൊച്ചി: ഇ.പി. ജയരാജന്‍ തേക്ക് വിവാദത്തില്‍ മാതൃഭൂമി ന്യൂസിലെ ജേര്‍ണ്ണലിസ്റ്റുകള്‍ രണ്ട് തട്ടില്‍. വാര്‍ത്തക്കെതിരെ ചാനലിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തു വന്നു. എന്നാല്‍ ഇവര്‍ അല്‍പ സമയത്തിനകം പോസ്റ്റുകള്‍ പിന്‍വലിച്ചു.

ചാനലിലെ പ്രധാന അവതാരകരില്‍ ഒരാളും ന്യൂസ് എഡിറ്ററുമായ ഹര്‍ഷന്‍ ടി.എം ആണ് ജയരാജനെ അനുകൂലിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടത്. മാതൃഭൂമിയില്‍ വന്ന വാര്‍ത്തയുടെ ആധികാരകത തന്നെ ചോദ്യം ചെയ്യുന്ന പത്ത് ചോദ്യങ്ങളായിരുന്നു ഹര്‍ഷന്റെ പോസ്റ്റില്‍. ഈ പോസ്റ്റിന് വലിയ സ്വീകാര്യത ലഭിക്കുകയും നൂറുകണക്കിന് ലൈക്കും ഷെയറും വരികയും ചെയ്തു.

ജയരാജന്‍ തേക്ക് വിവാദം; വാര്‍ത്തക്കെതിരെ മാതൃഭൂമിയിലെ ജേര്‍ണ്ണലിസ്റ്റുകള്‍; മാനേജുമെന്റും രണ്ടും കല്‍പ്പിച്ച്

ഇ.പി. ജയരാജന് അനുകൂലമായി കാമ്പയിന്‍ നടത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്തു. പോസ്റ്റ് വന്ന് ഏതാനും മണിക്കൂറുകള്‍ക്കകം മാനേജ്‌മെന്റ് ഇത് പിന്‍വലിപ്പിച്ചു എന്നു വേണം മനസിലാക്കാന്‍. മാനേജ്‌മെന്റ് സമ്മര്‍ദ്ദം മൂലമാകണം ഹര്‍ഷന്‍ പോസ്റ്റ് പിന്‍വലിച്ചത്.

മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് മഹേഷ് ചന്ദ്രനും ഈ വിഷയത്തില്‍ ചാനലിന് എതിരെന്നു തോന്നുന്ന പോസ്റ്റാണ് പ്രസിദ്ധീകരിച്ചത്. വേട്ടയാടലല്ല വാര്‍ത്ത, അര്‍ദ്ധ സത്യവുമല്ല.. പതിനഞ്ച് വര്‍ഷം മുന്‍പ് പഠിച്ചത് എന്നായിരുന്നു മഹേഷിന്റെ പോസ്റ്റില്‍. കരുവാകരുത്, അറിഞ്ഞോ അറിയാതെയോ എന്ന മറ്റൊരു പോസ്റ്റും മഹേഷ് ഇട്ടിരിന്നു. മാതൃഭൂമിയുടെ വാര്‍ത്തയ്ക്ക് നേരിട്ടുള്ള വിമര്‍ശനം ആയിരുന്നില്ല മഹേഷിന്റേത്. എന്നാല്‍ അത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നവയായിരുന്നു പോസ്റ്റുകള്‍. ഇതും ഏതാനും മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു.

ജയരാജന്‍ തേക്ക് വിവാദം; വാര്‍ത്തക്കെതിരെ മാതൃഭൂമിയിലെ ജേര്‍ണ്ണലിസ്റ്റുകള്‍; മാനേജുമെന്റും രണ്ടും കല്‍പ്പിച്ച്

ജയരാജനെതിരെ വന്ന വാര്‍ത്തയില്‍ മാതൃഭൂമിയിലെ ജേര്‍ണ്ണലിസ്റ്റുകള്‍ ഇന്നലെ തന്നെ രണ്ടുതട്ടിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത് വരെ ആരും പരസ്യപ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. എന്നാല്‍ ജയരാജന്റെയും ക്ഷേത്രം കമ്മിറ്റിയുടേയും വിശദീകരണം വന്ന ശേഷം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു.

ഹര്‍ഷന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

1. ഇരിണാവ് ഇ പി ജയരാജന്റെ കുടുംബക്ഷേത്രമാണോ..?

2. ജയരാജന്റെ കുടുംബമാണോ ക്ഷേത്രം ഭരിയ്ക്കുന്നത്..?

3. മലബാര്‍ ദേവസ്വം ചുഴലി ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ലേ..?

4. ക്ഷേത്രപുനരുദ്ധാരണത്തിന് സര്‍ക്കാര്‍ മരം അനുവദിയ്ക്കുമോ എന്ന് സാധ്യത തേടിയ ക്ഷേത്രഭരണസമിതിയുടെ നടപടി അസ്വാഭാവികമാണോ..?

5. കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയില്‍
(ഡി ഗ്രേഡ് )മാത്രം ഉള്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സഹായം തേടുന്ന ആദ്യത്തെ സംഭവമാണോ ഇത്…?

6. പ്രദേശവാസിയായ മന്ത്രിയോട് സഹായം തേടാനുള്ള ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തില്‍ എന്തുതെറ്റാണുള്ളത്..?

7. ക്ഷേത്രത്തിന്റെ സഹായാഭ്യര്‍ത്ഥന
വനം വകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയാണോ അതോ വ്യവസായവകുപ്പിന് പ്രത്യേകിച്ച് വകുപ്പില്ലാത്ത വിഷയത്തില്‍ തീരുമാനമെടുക്കുകയാണോ ജയരാജന്‍ ചെയ്യേണ്ടിയിരുന്നത്..?

8. അതോ അപേക്ഷയുടെ സാധ്യത ആരായാന്‍ നില്‍ക്കാതെ ചവറ്റുകൊട്ടയില്‍ തള്ളണാരുന്നോ..?

9. തടി അനുവദിയ്ക്കാന്‍ വനംമന്ത്രിയ്ക്കുമേല്‍ ജയരാജന്‍ വഴിവിട്ട സമ്മര്‍ദ്ദം ചെലുത്തിയോ..?

10. 1050 ക്യുബിക് മീറ്റര്‍ മരത്തടി എന്നത് കട്ടന്‍സ് പണി അറിയാത്ത ഏതോ കോന്തന്‍ 1050 ക്യുബിക് ഫീറ്റ് എന്നതിന് പകരം കുറിച്ച കണക്കാണെന്ന് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിയ്ക്കണോ…?

11. ഒന്നരക്കോടിയുടെ കണക്ക് ആ അപേക്ഷയില്‍ത്തന്നെ ഒള്ളപ്പോ മേല്‍പ്പറഞ്ഞ സംശയം ഏത് തിരക്കഥാകൃത്തിനും തോന്നേണ്ടതല്ലേ…?

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്…..

12. കോന്നിയില്‍ നിന്ന വനംവകുപ്പിന്റെ തേക്ക് ശബരിമലയിലെ കൊടിമരത്തിനായി തറതൊടാതെ മലകയറിയ ഇനത്തില്‍ വനം വകുപ്പിന് വല്ലതും കിട്ടിയോ..?

പകല്‍ മുഴുവന്‍ യാത്രയിലായിരുന്നതുകൊണ്ട് പാതിരാവാര്‍ത്തയിലൂടെയും ഫേസ് ബുക്കിലൂടെയും മാത്രം കാര്യമറിഞ്ഞിട്ടാണ് ഇതെഴുതുന്നത്.

മാധ്യമങ്ങള്‍ക്കുമുന്നില്‍ ആരോപണം നിഷേധിച്ച ജയരാജന്റെ കണ്ണുകളുടെ എക്‌സ്ട്രീം ക്ലോസപ്പിലേയ്ക്ക് ക്യാമറാമാന്‍മാര്‍ ലെന്‍സ് തിരിച്ചത് ആ മനുഷ്യന്‍ ചിലപ്പോള്‍ കരഞ്ഞു പോയേക്കുമെന്ന് തോന്നിയതു കൊണ്ടാണെന്ന് അനുഭവ പരിചയത്തിലൂടെ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ കുറിപ്പ്.

ചാഞ്ഞ മരത്തില്‍ പാഞ്ഞുകേറാം, പക്ഷേ കൊമ്പില്‍ കൂണ് മുളച്ചിട്ടുണ്ടോന്ന് നോക്കണം. അല്ലെങ്കില്‍ മരം വീഴുമ്പോ കേറിയവനും പോരും.