പിടിച്ചെടുത്ത ഉത്തര പേപ്പറെന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചത് കലോത്സവ രജിസ്‌ട്രേഷന്‍ ഫോം; ട്രോള്‍

യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഓഫീസില് നിന്ന് പിടിച്ചെടുത്ത യൂണിവേഴ്സിറ്റി ഉത്തരക്കടലാസെന്ന പേരില് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചത് കലോത്സവ രജിസ്ട്രേഷന് ഫോമിന്റെ ചിത്രം.
 | 
പിടിച്ചെടുത്ത ഉത്തര പേപ്പറെന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചത് കലോത്സവ രജിസ്‌ട്രേഷന്‍ ഫോം; ട്രോള്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസെന്ന പേരില്‍ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചത് കലോത്സവ രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രം. ഉത്തരമില്ലാതെ ക്രമക്കേട് എന്ന തലക്കെട്ടില്‍ മുന്‍പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കൊപ്പം നല്‍കിയ ചിത്രമാണ് മാറിയത്. യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കോളേജ് യൂണിയന്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തിരുന്നു. അതീവ ഗുരുതരമായ ഈ ക്രമക്കേടിനെക്കുറിച്ചായിരുന്നു വാര്‍ത്ത.

എന്നാല്‍ പ്രസിദ്ധീകരിച്ച ചിത്രം തെറ്റിയതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഏത് ഉത്തരക്കടലാസിലാണ് പേരെഴുതാന്‍ കോളമുള്ളതെന്നും ഒറ്റക്കാണോ കൂട്ടമായാണോ പെര്‍ഫോം ചെയ്യുന്നതെന്നും ചോദിച്ചിട്ടുണ്ടെന്നും ചില പോസ്റ്റുകളില്‍ പരിഹസിക്കുന്നു. അബദ്ധം ശ്രദ്ധയില്‍പ്പെട്ടതോടെ മാതൃഭൂമിയുടെ വെബ് പതിപ്പില്‍ ചിത്രം മാറ്റിയിട്ടുണ്ട്.

ട്രോളുകള്‍ കാണാം

യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ റൂമിൽ നിന്നും "മാതൃഭൂമി"ക്കാർ പിടിച്ചെടുത്ത സർവ്വകലാശാല ഉത്തരക്കടലാസ്. ഏത്…

Posted by Sudheesh Sudhakaran on Monday, July 15, 2019

മാധ്യമപ്രവർത്തകനാവാൻ പള്ളിക്കൂടത്തിൽ പോണംന്ന് ഒരു നിർബ്ബന്ധോം ഇല്ല,എഴുതാനും വായിക്കാനും പഠിച്ചാമതി.പക്ഷേ മിനിമം…

Posted by Harshan Poopparakkaran on Monday, July 15, 2019

ഇന്നത്തെ വ്യാജ വാർത്തകൾ..ആർട്‌സ് ഫെസ്റ്റിവൽ രജിസ്‌ട്രേഷൻ ഫോമിനെ പരീക്ഷ ഉത്തരക്കടലാസ് ആക്കിയ മാതൃഭൂമിയും മറ്റ്‌…

Posted by Praveen Srp on Monday, July 15, 2019

ഉത്തരക്കടലാസ് പിടിച്ചെടുത്തു എന്ന് പറയുന്നത് മാധ്യമ പ്രവർത്തകരാണ്. അവരുടെ ആ വാദം സ്ഥാപിക്കാൻ വേണ്ടി നൽകിയ ഫോട്ടോ…

Posted by Preejith Raj on Monday, July 15, 2019