മാവോയിസ്റ്റ് ആക്രമണം വീണ്ടും; കെടിഡിസി ഹോട്ടൽ അടിച്ചുതകർത്തു

തിരുനെല്ലി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം നടന്നതായി റിപ്പോർട്ട്. തിരുനെല്ലിയിൽ കെടിഡിസി ഹോട്ടലിന് നേരെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. തിരുനെല്ലിയിലെ കെടിഡിസിയുടെ ടാമിറന്റ് ഹോട്ടലാണ് അടിച്ചു തകർത്തത്. ഹോട്ടലിലെ റിസപ്ഷനും റസ്റ്ററന്റും, കമ്പ്യൂട്ടറുകളും സംഘം അടിച്ചുതകർത്തു. പുലർച്ചെ രണ്ടു മണിയോടെയുണ്ടായ ആക്രമണത്തിനു ശേഷം ലഘുലേഖകളും റസ്റ്റോറന്റിൽ പതിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിക്കുന്ന ലഘുലേഖയും പതിച്ചിട്ടുണ്ട്. റസ്റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാരോട്
 | 
മാവോയിസ്റ്റ് ആക്രമണം വീണ്ടും; കെടിഡിസി ഹോട്ടൽ അടിച്ചുതകർത്തു

തിരുനെല്ലി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം നടന്നതായി റിപ്പോർട്ട്. തിരുനെല്ലിയിൽ കെടിഡിസി ഹോട്ടലിന് നേരെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. തിരുനെല്ലിയിലെ കെടിഡിസിയുടെ ടാമിറന്റ് ഹോട്ടലാണ് അടിച്ചു തകർത്തത്. ഹോട്ടലിലെ റിസപ്ഷനും റസ്റ്ററന്റും, കമ്പ്യൂട്ടറുകളും സംഘം അടിച്ചുതകർത്തു. പുലർച്ചെ രണ്ടു മണിയോടെയുണ്ടായ ആക്രമണത്തിനു ശേഷം ലഘുലേഖകളും റസ്‌റ്റോറന്റിൽ പതിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിക്കുന്ന ലഘുലേഖയും പതിച്ചിട്ടുണ്ട്. റസ്‌റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും ഉപദ്രവിക്കില്ലെന്നും അക്രമിസംഘം പറഞ്ഞെന്ന് ജീവനക്കാർ പറഞ്ഞു. മലയാളത്തിൽ തന്നെയാണ് അക്രമി സംഘം സംസാരിച്ചതെന്നും ദൃസാക്ഷികൾ പറഞ്ഞു.

മാനന്തവാടി ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞമാസം വയനാട്ടിൽ പോലീസ് സ്‌റ്റേഷനു നേരെയും ആക്രമണം നടന്നിരുന്നു. കഴിഞ്ഞമാസം 22ന് പാലക്കാട്ടും ഹോട്ടലുകൾക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. ചന്ദ്രനഗറിലെ ബഹുരാഷ്ട്ര റെസ്‌റ്റോറന്റ് ശൃംഖലയിൽ പെട്ട കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് സ്ഥാപനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം.