കവിത പോലെ വിലയിരുത്തലുകള്‍: സോഷ്യല്‍ മീഡിയയിലും മായാനദി തരംഗം; റിവ്യൂകള്‍ വായിക്കാം

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയെന്ന ചിത്രം തീയേറ്ററുകളില് ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം സോഷ്യല് മീഡിയയിലും ചലനമുണ്ടാക്കുന്നു. ചിത്രം കണ്ടവര് പോസ്റ്റ് ചെയ്യുന്ന റിവ്യൂകള് ഇത്രയും കാവ്യാത്മകമായ മറ്റൊരു ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല. സാധാരണക്കാര് മുതല് ചലച്ചിത്ര പ്രവര്ത്തകരും സെലിബ്രിറ്റികളും വരെ ചിത്രത്തെ അനുമോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മായാനദിയേക്കാള് മനോഹരമായ, സിനിമയെക്കുറിച്ചുള്ള കുറിപ്പുകള്. എല്ലാവര്ക്കും നന്ദി! കെട്ടിപ്പിടുത്തംസ് എന്നു പറഞ്ഞാണ് ആഷിഖ് അബു റിവ്യൂകള്ക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്കില് നന്ദി പറഞ്ഞത്.
 | 

കവിത പോലെ വിലയിരുത്തലുകള്‍: സോഷ്യല്‍ മീഡിയയിലും മായാനദി തരംഗം; റിവ്യൂകള്‍ വായിക്കാം

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയെന്ന ചിത്രം തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം സോഷ്യല്‍ മീഡിയയിലും ചലനമുണ്ടാക്കുന്നു. ചിത്രം കണ്ടവര്‍ പോസ്റ്റ് ചെയ്യുന്ന റിവ്യൂകള്‍ ഇത്രയും കാവ്യാത്മകമായ മറ്റൊരു ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല. സാധാരണക്കാര്‍ മുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരും സെലിബ്രിറ്റികളും വരെ ചിത്രത്തെ അനുമോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മായാനദിയേക്കാള്‍ മനോഹരമായ, സിനിമയെക്കുറിച്ചുള്ള കുറിപ്പുകള്‍. എല്ലാവര്‍ക്കും നന്ദി! കെട്ടിപ്പിടുത്തംസ് എന്നു പറഞ്ഞാണ് ആഷിഖ് അബു റിവ്യൂകള്‍ക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നന്ദി പറഞ്ഞത്.

റിവ്യൂകള്‍ വായിക്കാം

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമയെന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ എഴുതുന്നത്. ഒരു കലാശില്‍പം എന്ന നിലയില്‍ എവിടെയെന്ന് ചോദിച്ചാല്‍ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് താഴെ പ്രിയദര്‍ശന്റെ ചിത്രത്തിന് മുകളില്‍ എന്നാണ് പറയാന്‍ കഴിയുന്നതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

 

മായാനദിയെകുറിച്ച് ഇനിയും എഴുതിയാൽ ആളുകൾ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്. പക്ഷെ ചാകാൻ അത്ര പേടിയില്ലാത്തത്കൊണ്ട് ഇനിയും എ…

Posted by Sanal Kumar Sasidharan on Monday, December 25, 2017

പരമ്പരാഗത നായക നായികാ സങ്കല്‍പങ്ങളെ ചിത്രം തിരുത്തിക്കുറിക്കുന്നുവെന്ന നിരീക്ഷണമാണ് സിത്താര ശ്രീലയം നടത്തുന്നത്. ഇതിലെ നായകനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രണയവും നായികയെ മുന്നോട്ട് നയിക്കുന്നത് തന്റേതായ ശരികളും സ്വപ്നങ്ങളുമാണ്. ആ വെടിയൊച്ചയും പിന്‍വിളി കേട്ട പോലുള്ള നില്‍പ്പും ഉള്ളില്‍ തറയ്ക്കുമെന്നും സിത്താര കുറിക്കുന്നു

 

താരവും അയാൾക്ക് ജയ് വിളിക്കുന്ന ചിന്താശേഷിയില്ലാത്ത ആൾക്കൂട്ടവും ചേർന്നതല്ല സിനിമ എന്ന് തെളിയിച്ചതിനാണ് ആദ്യ കയ്യടി. തിര…

Posted by Sithara Sreelayam on Saturday, December 23, 2017

പ്രമേയത്തില്‍, പാത്ര സൃഷ്ടിയില്‍, ട്രീറ്റ്‌മെന്റിലെല്ലാം മായാനദി മലയാള സിനിമയുടെ ചിട്ടവട്ടങ്ങളെ അതിജയിക്കുന്നുവെന്ന് വര്‍ഗീസ് ആന്റണി എഴുതുന്നു. നമ്മളെവിടെയൊക്കെയോ കണ്ടിട്ടുള്ളവര്‍ തന്നെയാണ് ആ അരങ്ങിലുള്ളത്. ‘റിയലിസ്റ്റിക്’ ആകുന്നതാണ് നല്ലതെന്ന് അവര്‍ പറയുന്നുമുണ്ട്. നായികാ നായകന്‍മാര്‍ ആഞ്ഞ്പുല്‍കി ചുണ്ടോട് ചുണ്ട് ചുംബിക്കുമ്പോള്‍ പ്രണയമല്ലാതെ മറ്റൊരു രസവും പ്രേക്ഷകനിലുണ്ടാകുന്നില്ല. തൊങ്ങലുകള്‍ തൂക്കിയിട്ട അഭൗമമായ പ്രണയമല്ലത്. മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന, നമ്മളില്‍ പലരും ഉള്ളിലറിഞ്ഞ യഥാര്‍ത്ഥ ജീവിതം. ആ ജീവിതസ്പര്‍ശമാണ് മയാനദിയെ തണുത്തതും സുതാര്യവും, അതേസമയം ആഴവുമുള്ള ഒഴുക്കാക്കുന്നതെന്നും വര്‍ഗീസിന്റെ പോസ്റ്റ് പറയുന്നു

 

#MayaNadi <3 #മായാനദിഒരേ കാര്യമിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നാല്‍ ജീവിതം ഉറഞ്ഞ് പോകും. ചരിത്രം നിശ്ചലമാകും. പുത…

Posted by Varghese Antony on Monday, December 25, 2017

മായാനദി ഒരു സിനിമ കാണുന്നത് പോലെയല്ല തോന്നിച്ചതെന്നായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തോടൊപ്പം നമ്മളും നടക്കുന്നതായാണ് തോന്നിയത്. മായാനദി കവിത പോലൊരു സിനിമയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

 

Thank you Priyadarshan sir ❤️

Posted by Aashiq Abu on Monday, December 25, 2017