ദളിത് വേട്ടക്ക് മറയിടാനാണ് രാംനാഥ് ഗോവിന്ദിനെ ബി.ജെ.പി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് എം.ബി.രാജേഷ്

എന്ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്ത്ഥി പ്രഖ്യാപനത്തില് പ്രതികരണവുമായി എം.ബി.രാജേഷ് എംപി. ഗുജറാത്തിലെ ഉനയിലും യു.പി.യിലെ സഹാറന്പൂരിലും രാജ്യത്താകെയും നടക്കുന്ന ദളിത് വേട്ടക്ക് മറയിടാന് ഇപ്പോള് ഒരു രാംനാഥ് കോവിന്ദിനെ സംഘപരിവാരത്തിന് ആവശ്യമുണ്ടെന്ന് എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
 | 

ദളിത് വേട്ടക്ക് മറയിടാനാണ് രാംനാഥ് ഗോവിന്ദിനെ ബി.ജെ.പി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് എം.ബി.രാജേഷ്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി എം.ബി.രാജേഷ് എംപി. ഗുജറാത്തിലെ ഉനയിലും യു.പി.യിലെ സഹാറന്‍പൂരിലും രാജ്യത്താകെയും നടക്കുന്ന ദളിത് വേട്ടക്ക് മറയിടാന്‍ ഇപ്പോള്‍ ഒരു രാംനാഥ് കോവിന്ദിനെ സംഘപരിവാരത്തിന് ആവശ്യമുണ്ടെന്ന് എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ പ്രഖ്യാപനത്തില്‍ ഉത്തരേന്ത്യയിലെ ദളിത് ഉയിര്‍പ്പ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ സൃഷ്ടിച്ച നടുക്കത്തിന്റെ ആഴമളക്കാം. സമവായത്തിനെന്ന് പറഞ്ഞ് പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചാപ്രഹസനങ്ങളിലൊന്നും ബിജെപിക്ക് ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് പറയാനെ ഇല്ലായിരുന്നെന്നും പോസ്റ്റില്‍ രാജേ,് പറയുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

ഒടുവില്‍ അമിത്ഷായുടെ ഏകപക്ഷീയ പ്രഖ്യാപനം വന്നിരിക്കുന്നു. രാംനാഥ് കോവിന്ദ് ബി.ജെ.പി.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. സമവായത്തിനെന്ന് പറഞ്ഞ് പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചാപ്രഹസനങ്ങളിലൊന്നും പറയാനൊരു പേരേ ഉണ്ടായിരുന്നില്ല ബി.ജെ.പി.ക്ക്. ഉത്തരേന്ത്യയിലെ ദളിത് ഉയിര്‍പ്പ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ സൃഷ്ടിച്ച നടുക്കത്തിന്റെ ആഴമളക്കാം, ഈ പ്രഖ്യാപനത്തില്‍. ഗുജറാത്തിലെ ഉനയിലും യു.പി.യിലെ സഹറന്‍പൂരിലും രാജ്യത്താകെയും നടക്കുന്ന ദളിത് വേട്ടക്ക് മറയിടാന്‍ ഇപ്പോള്‍ ഒരു രാംനാഥ് കോവിന്ദിനെ ആവശ്യമുണ്ട് പരിവാരത്തിന്. പണ്ട് അബ്ദുള്‍കലാം എന്ന മിസൈല്‍ എഞ്ചിനീയറെ ആവശ്യമായി വന്നതു പോലെ.

രാജധര്‍മ്മം മറക്കരുത് എന്ന് ദുര്‍ബ്ബലമായിട്ടാണെങ്കിലും മോദിയെ ഉപദേശിക്കാന്‍ വാജ്പേയി പോലും നിര്‍ബന്ധിതനായ ഗുജറാത്ത് വംശഹത്യയുടെ ചോരക്കറക്ക് മീതെ അന്ന് നീട്ടിവലിച്ചിട്ടൊരു മുസ്ലീം പേരായിരുന്നു കലാമിന്റേത്. ദേശീയവാദിയായ ഒരു മുസ്ലീം എന്ന മുദ്ര കൂടി ആര്‍.എസ്.എസ്. അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. കലാമാവട്ടെ എന്ന മുലായത്തിന്റെ ഉപദേശം പറ്റിയ ഒരുപായമാക്കുകയായിരുന്നു സംഘപരിവാര്‍ അന്ന്.

രാഷ്ട്രീയമായി ഏറ്റവും നിരുപദ്രവകരമായ ചോയിസായിരിക്കുമെന്ന ഉറപ്പുള്ളതു കൊണ്ട്. ആ ഉറപ്പൊട്ടു പിഴച്ചതുമില്ല. ജൂണ്‍ 25 ന്റെ അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഉത്തരവില്‍ കുളിമുറിയില്‍ നിന്ന് ഒപ്പിട്ടു കൊടുത്തതായി പറയുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനേയും ഇന്ദിര പറഞ്ഞാല്‍ ചൂലെടുത്ത് മുറ്റമടിക്കാനും തയ്യാര്‍ എന്ന് ലജ്ജയില്ലാത്ത കൂറ് വ്യക്തമാക്കിയ സെയില്‍സിംഗിനേയും, ഇന്നത്തെ പ്രഖ്യാപനം കേട്ടപ്പോള്‍, ഓര്‍മ്മ വരുന്നത് എന്തുകൊണ്ടാണാവോ!

പോസ്റ്റ് കാണാം