‘അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി!’; കെ. സുരേന്ദ്രനെ ട്രോളി എം.ബി രാജേഷ്

കൊച്ചി: ദേശീയപാതാ വികസനവും ഗെയില് വാതക പൈപ്പ് ലൈനും പിണറായി വിജയന് നടപ്പിലാക്കിയാല് അദ്ദേഹത്തെ നിശ്ചയദാര്ഢ്യമുള്ള നേതാവെന്ന് സമ്മതിക്കേണ്ടി വരുമെന്ന് 2016ല് ഫെയിസ്ബുക്ക് കുറിപ്പിറക്കിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ട്രോളി് സിപിഎം എം.പി, എം.ബി. രാജേഷ്. മുഖ്യമന്ത്രിയെ നിശ്ചയദാര്ഢ്യമുള്ള നേതാവാണെന്ന് കെ സുരേന്ദ്രന് സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്ന് എംബിരാജേഷ് ഫെയിസ്ബുക്കില് കുറിച്ചു. 2016 മെയ് 31ന് കെ. സുരേന്ദ്രന് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീന്ഷോട്ട് സഹിതമാണ് എം.ബി. രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങള് ചോദിക്കുന്നത്. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടുമുക്കാലും
 | 
‘അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി!’; കെ. സുരേന്ദ്രനെ ട്രോളി എം.ബി രാജേഷ്

കൊച്ചി: ദേശീയപാതാ വികസനവും ഗെയില്‍ വാതക പൈപ്പ് ലൈനും പിണറായി വിജയന്‍ നടപ്പിലാക്കിയാല്‍ അദ്ദേഹത്തെ നിശ്ചയദാര്‍ഢ്യമുള്ള നേതാവെന്ന് സമ്മതിക്കേണ്ടി വരുമെന്ന് 2016ല്‍ ഫെയിസ്ബുക്ക് കുറിപ്പിറക്കിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ട്രോളി് സിപിഎം എം.പി, എം.ബി. രാജേഷ്. മുഖ്യമന്ത്രിയെ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് കെ സുരേന്ദ്രന് സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്ന് എംബിരാജേഷ് ഫെയിസ്ബുക്കില്‍ കുറിച്ചു.

2016 മെയ് 31ന് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എം.ബി. രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടുമുക്കാലും പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടും സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍. അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി എന്ന് പരിഹാസ രൂപേണ എംബി രാജേഷ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയില്‍ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂര്‍ത്തീകരിച്ചാല്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ…സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗെയില്‍ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂര്‍ത്തിയായി. രണ്ടും സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികള്‍ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. നോട്ട് റദ്ദാക്കല്‍ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നും താന്‍ പറയുന്നത് സംഭവിച്ചില്ലെങ്കില്‍ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓര്‍മ്മയുണ്ടോ വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാന്‍ പറയാതിരുന്നത് നന്നായി.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി….

കെ.സുരേന്ദ്രൻ സമ്മതം സമർപ്പയാമി———————————————- കെ.സുരേന്ദ്രന്റെ പഴയ ഒരു…

Posted by MB Rajesh on Monday, January 21, 2019