വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ട; പി.സി.ജോര്‍ജിന് മുന്നറിയിപ്പുമായി എം.സി.ജോസഫൈന്‍

പി.സി.ജോര്ജിന്റെ പരാമര്ശത്തിന് മറുപടിയുമായി വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്. വിരട്ടല് വനിതാ കമ്മീഷനോട് വേണ്ടെന്ന് ജോസഫൈന് പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തിയ പരാമര്ശങ്ങളില് ജോര്ജിനെതിരെ കമ്മീഷന് കേസെടുത്തിരുന്നു. ഇതില് പരിഹാസവുമായി രംഗത്തെത്തിയതോടെയാണ് പി.സി.ജോര്ജിന് കമ്മീഷന് മുന്നറിയിപ്പ് നല്കിയത്. വനിതാകമ്മീഷന് വിളിച്ചാല് സൗകര്യമുണ്ടെങ്കില് മൊഴി നല്കുമെന്നായിരുന്നു പിസി ജോര്ജ് പറഞ്ഞത്. തൂക്കികൊല്ലാന് വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
 | 

വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ട; പി.സി.ജോര്‍ജിന് മുന്നറിയിപ്പുമായി എം.സി.ജോസഫൈന്‍

തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജിനെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതില്‍ പരിഹാസവുമായി രംഗത്തെത്തിയതോടെയാണ് പി.സി.ജോര്‍ജിന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. വനിതാകമ്മീഷന്‍ വിളിച്ചാല്‍ സൗകര്യമുണ്ടെങ്കില്‍ മൊഴി നല്‍കുമെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. തൂക്കികൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പദവി മറന്നുളളതാണ് പി.സി. ജോര്‍ജിന്റെ പരാമര്‍ശമെന്നും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടുമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുളള അധികാരം ഏട്ടില്‍ ഉറങ്ങാനുളളതല്ലെന്ന് ബോധ്യപെടുന്ന കാലമാണ് വരുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

നിരവധിപ്രമുഖര്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധിയായ പി.സി. ജോര്‍ജും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണ്. വിരട്ടല്‍ വിലപ്പോവില്ലെന്നും ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. പിസി ജോര്‍ജിന്റെ സൗകര്യം കൂടി പരിഗണിച്ചു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.