രാഹുല്‍ ഈശ്വറിനെതിരെ മീ ടൂ ആരോപണം; കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

രാഹുല് ഈശ്വറിനെതിരെ മീടൂ ആരോപണം. നേരത്തെ നടന് അലന്സിയറിനെതിരെ വെളിപ്പെടുത്തല് നടത്തിയ ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് രാഹുലിനെതിരെയും മീടൂ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. 2003ല് തിരുവനന്തപുരത്ത് രാഹുല് ഈശ്വര് തന്റെ ഫ്ളാറ്റില് വെച്ച് സുഹൃത്തായ കലാകാരിയെ ലൈംഗികമായി ഉപദ്രവിക്കാന് ശ്രമിച്ചതായി ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു. രാഹുല് ഈശ്വര് സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് തയ്യാറായിട്ടില്ല.
 | 

രാഹുല്‍ ഈശ്വറിനെതിരെ മീ ടൂ ആരോപണം; കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണം. നേരത്തെ നടന്‍ അലന്‍സിയറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് രാഹുലിനെതിരെയും മീടൂ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2003ല്‍ തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വര്‍ തന്റെ ഫ്ളാറ്റില്‍ വെച്ച് സുഹൃത്തായ കലാകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഇഞ്ചിപ്പെണ്ണ് വ്യക്തമാക്കുന്നു. രാഹുല്‍ ഈശ്വര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

രാഹുല്‍ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. നേരത്തെ വീട്ടില്‍ അമ്മയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഞാനവിടെ എത്തിയപ്പോള്‍ വീട്ടില്‍ രാഹുല്‍ ഒറ്റയ്ക്കായിരുന്നു. ടി.വിയില്‍ ഒരു സോഫ്റ്റ് പോണ്‍ സിനിമ കാണിച്ച ശേഷം ചില കാര്യങ്ങള്‍ സംസാരിച്ചു. രാഹുല്‍ തന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണ് തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടില്‍ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെ നിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു. ഒരു വിധത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപെട്ടതെന്നും യുവതി പറയുന്നു.

ആക്രമണം നടന്ന സമയത്ത് പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും ഇഞ്ചിപ്പെണ്ണ് ഫെയിസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വാക്കുകളിലും പ്രവൃത്തികളിലും എനിക്ക് സംശയമുണ്ട്. അദ്ദേഹം ഇപ്പോള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ എന്ന് സംശയമുണ്ടെന്നും ആക്രമണത്തിനിരയായ യുവതി പറയുന്നു. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇഞ്ചിപ്പെണ്ണ് പങ്കുവെച്ചിട്ടുണ്ട്.

Rahul Easwar #Metoo This incident happened when I had passed out from 12th standard (around the year 2003 – 2004) in…

Posted by Inji Pennu on Sunday, October 28, 2018