ഗൗരി നേഹയുടെ മരണം; അധ്യാപകരെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ഗൗരി നേഹ സ്കൂള് കെട്ടിടത്തില് ചാടി ആത്മഹത്യ ചെയ്ത കേസില് പ്രതികളെ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്ത്തകര്ക്ക് മര്ദ്ദനം. കൊല്ലം മജിസ്ട്രേറ്റ് കോടതി പരിസരത്താണ് സംഭവം. ട്രിനിറ്റി ലൈസിയം സ്കൂള് അധ്യാപികമാരെ കോടതിയില് ഹാജരാക്കാന് കൊണ്ടുവന്നപ്പോളാണ് ആക്രമണം. പ്രതികളുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
 | 

ഗൗരി നേഹയുടെ മരണം; അധ്യാപകരെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കൊല്ലം: ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. കൊല്ലം മജിസ്‌ട്രേറ്റ് കോടതി പരിസരത്താണ് സംഭവം. ട്രിനിറ്റി ലൈസിയം സ്‌കൂള്‍ അധ്യാപികമാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോളാണ് ആക്രമണം. പ്രതികളുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാതൃഭൂമി, മംഗളം ചാനലുകളിലെ ക്യാമറാമാന്‍മാരെയാണ് ആക്രമിച്ചത്. ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിക്കാനും ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി. രണ്ട് പേരെ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപികമാര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഒളിവിലായിരുന്ന ഇവര്‍ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി ജാമ്യമെടുക്കാന്‍ എത്തിയതാണ്. ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കുറ്റപത്രം സമര്‍പ്പി്ക്കുന്നത് വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി ഒപ്പ് വെക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.