പ്രിഥ്വിരാജ് പറഞ്ഞത് മാധ്യമങ്ങള്‍ കേട്ടു; നടിയുടെ പ്രതികരണത്തിനായി എത്തിയ മാധ്യമങ്ങള്‍ പിന്‍വാങ്ങി

തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും ഇരയായ നടി അതിനു ശേഷം ആദ്യമായി സിനിമാ ചിത്രീകരണത്തിനെത്തുമ്പോള് ക്യാമറകളുമായി വളയരുതെന്ന പ്രിഥ്വിരാജിന്റെ അഭ്യര്ത്ഥന മാനിച്ച് മാധ്യമങ്ങള് പിന്മാറി. നടി മാധ്യമങ്ങളെ കാണും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോര്ട്ട് കൊച്ചിയിലെ ലൊക്കേഷനില് മാധ്യമപ്പട എത്തിയത്. എന്നാല് മാധ്യമങ്ങളുമായി സംസാരിക്കുന്നതില് നിന്ന് പോലീസ് നടിയെ വിലക്കി. ഇന്ന് ഉച്ചയ്ക്കു ശേഷം തിരിച്ചറിയല് പരേഡ് നടക്കുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടെന്ന നിര്ദേശം പോലീസ് നല്കിയത്.
 | 

പ്രിഥ്വിരാജ് പറഞ്ഞത് മാധ്യമങ്ങള്‍ കേട്ടു; നടിയുടെ പ്രതികരണത്തിനായി എത്തിയ മാധ്യമങ്ങള്‍ പിന്‍വാങ്ങി

കൊച്ചി: തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും ഇരയായ നടി അതിനു ശേഷം ആദ്യമായി സിനിമാ ചിത്രീകരണത്തിനെത്തുമ്പോള്‍ ക്യാമറകളുമായി വളയരുതെന്ന പ്രിഥ്വിരാജിന്റെ അഭ്യര്‍ത്ഥന മാനിച്ച് മാധ്യമങ്ങള്‍ പിന്‍മാറി. നടി മാധ്യമങ്ങളെ കാണും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷനില്‍ മാധ്യമപ്പട എത്തിയത്. എന്നാല്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്ന് പോലീസ് നടിയെ വിലക്കി. ഇന്ന് ഉച്ചയ്ക്കു ശേഷം തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടെന്ന നിര്‍ദേശം പോലീസ് നല്‍കിയത്.

ഇക്കാര്യമറിയിക്കാന്‍ ചിത്രത്തില്‍ നായകനാകുന്ന പ്രിഥ്വിരാജ് നേരിട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കരികില്‍ എത്തി. നടിയുടെ പ്രസ്താവനയോ വിഷ്വലോ ഇന്ന് പ്രതീക്ഷിക്കേണ്ടെന്നും അതിന് നിയമപരമായും അല്ലാതെയുമുള്ള തടസങ്ങള്‍ ഉണ്ടെന്നും പ്രിഥ്വി പറഞ്ഞു. നടി ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ കടന്നാക്രമണം ഉണ്ടാവരുതെന്നും ഇത് തനിക്കു വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിനു വേണ്ടിയും സിനിമയ്ക്കും വേണ്ടിയുമുള്ള അപേക്ഷയാണെന്നും പ്രിഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപ്രകാരം ചെയ്യാനുള്ള നന്മ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് താന്‍ ഇത് പറയുന്നത്. ആ കുട്ടിക്ക്പിന്നീട് സംസാരിക്കണമെന്ന് തോന്നുമ്പോള്‍ സംസാരിക്കുമായിരിക്കും. അതിനെക്കുറിച്ച് പറയാനും പറയാതിരിക്കാനും താന്‍ ആളല്ല. പക്ഷേ ഇന്ന് അവര്‍ ലൊക്കേഷനിലെത്തുമ്പോള്‍ നാല്‍പത് ക്യാമറകള്‍ ചുറ്റും നില്‍ക്കുന്ന അന്തരീക്ഷം ഉണ്ടാകരുതെന്നാണ് പ്രിഥ്വിരാജ് ആവശ്യപ്പെട്ടത്.

ജിനു ഏബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിലാണ് ്‌നടി അഭിനയിക്കാന്‍ എത്തുന്നത്. ആക്രമണത്തേത്തുടര്‍ന്ന് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ നടി ശ്രമിച്ചിരുന്നു. എന്നാല്‍ ജോലി പുനരാരംഭിച്ചാല്‍ അത് ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമാകുമെന്ന് ധൈര്യം പകര്‍ന്നതിനാലാണ് അവര്‍ ചിത്രീകരണത്തിന് എത്താമെന്ന് സമ്മതിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പ്രിഥ്വിയുടെ അഭ്യര്‍ത്ഥന കാണാം