റഷ്യയില്‍ നിന്ന് മടങ്ങിയെത്തി ക്വാറന്റൈനിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

റഷ്യയില് നിന്ന് തിരിച്ചെത്തി ക്വാറന്റൈനില് കഴിഞ്ഞിരുന്ന മെഡിക്കല് വിദ്യാര്ത്ഥിനിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
 | 
റഷ്യയില്‍ നിന്ന് മടങ്ങിയെത്തി ക്വാറന്റൈനിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കോട്ടയം: റഷ്യയില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് സ്വദേശിനി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ആറ് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്നെത്തിയത്. വീട്ടിലായിരുന്നു കൃഷ്ണപ്രിയ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത്. ബന്ധുവീടുകളില്‍ ആയിരുന്ന വീട്ടുകാര്‍ തിങ്കളാഴ്ച വൈകുന്നേരം ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല.

പിന്നീട് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയയ്ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിശോധനാഫലം വന്നതിന് ശേഷമായിരിക്കും മറ്റു നടപടികള്‍.

കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പോലീസ് പരിശോധിക്കും. ക്വാറന്റൈനില്‍ കഴിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദം മൂലമാണോ ആത്മഹത്യ തുടങ്ങിയ കാര്യങ്ങളായിരിക്കും അന്വേഷിക്കുക.