ശാന്തിവനത്തില്‍ വീണ്ടും മരംമുറിക്കാനെത്തി കെഎസ്ഇബി; മുടി മുറിച്ച് പ്രതിഷേധിച്ച് ഉടമ മീന മേനോന്‍; വീഡിയോ

ശാന്തിവനത്തില് വീണ്ടും മരം മുറിക്കാനെത്തിയ കെഎസ്ഇബിക്കെതിരെ പ്രതിഷേധവുമായി ഉടമ മീന മേനോന്. സ്വന്തം മുടി മുറിച്ചാണ് മീന പ്രതിഷേധം അറിയിച്ചത്.
 | 
ശാന്തിവനത്തില്‍ വീണ്ടും മരംമുറിക്കാനെത്തി കെഎസ്ഇബി; മുടി മുറിച്ച് പ്രതിഷേധിച്ച് ഉടമ മീന മേനോന്‍; വീഡിയോ

കൊച്ചി: ശാന്തിവനത്തില്‍ വീണ്ടും മരം മുറിക്കാനെത്തിയ കെഎസ്ഇബിക്കെതിരെ പ്രതിഷേധവുമായി ഉടമ മീന മേനോന്‍. സ്വന്തം മുടി മുറിച്ചാണ് മീന പ്രതിഷേധം അറിയിച്ചത്. മുറിച്ച മുടി മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും കെഎസ്ഇബിക്കും സമര്‍പ്പിക്കുന്നതായി മീന പറഞ്ഞു. സംസ്ഥാനത്ത് ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ തയ്യാറായ ഒരാളുടെ വിധിയാണ് ഇതെന്നും അവര്‍ പറഞ്ഞു.

ശാന്തിവനത്തിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിന് താഴെ നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടുന്നതിനായാണ് കെഎസ്ഇബി സംഘം എത്തിയത്. മരങ്ങള്‍ മുറിക്കുന്നത് പ്രകൃതിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്ന് മീന ഇതിനായി നല്‍കിയ നോട്ടീസിന് മറുപടിയായി പറഞ്ഞിരുന്നു.

മരങ്ങള്‍ മുറിക്കാന്‍ ആരംഭിച്ചപ്പോളാണ് മീന മുടി മുറിച്ച് പ്രതിഷേധിച്ചത്. തനിക്ക് ഈ വിധത്തില്‍ പ്രതിഷേധിക്കാനേ കഴിയൂ എന്നും മീന പറഞ്ഞു.

വീഡിയോ കാണാം

ആര് പ്രതിഷേധിച്ചാലും ആദ്യം പത്താം ക്ലാസ്‌ വിദ്യാർത്ഥിനിയുടെ അമ്മയും ശാന്തിവനം ഉടമയുമായ മീനയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന്റെ ഭീഷണി. ആരോടും അനുവാദം വേണ്ടാത്ത പ്രതിഷേധവുമായി ശാന്തി വനത്തിന്റെ അമ്മ, മീന…സ്വന്തം മുടി വെട്ടി വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചുകൊണ്ട്‌ തീരാനഷ്ടത്തിന്റെ കണക്കുപുസ്തകം തുറന്നു.

Posted by ശാന്തിവനം on Wednesday, June 19, 2019