തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു! ജെബി ജംഗ്ഷനെതിരെ ആരോപണവുമായി മീര വസുദേവ്

കൈരളി ടിവിയില് ജോണ് ബ്രിട്ടാസ് അവതരിപ്പിക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോ ആയ ജെബി ജംഗ്ഷനെതിരെ ആരോപണവുമായി നടി മീര വസുദേവ്. പരിപാടിയില് താന് പറഞ്ഞ കാര്യങ്ങള് ദുര്വ്യാഖ്യാനം ചെയ്താണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഷോയുടെ സോഷ്യല് മീഡിയയില് നല്കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു. താന് അഭിമുഖത്തിനിടെ കാണാത്ത തന്മാത്രയിലെ ക്ലിപ്പിംഗ് പോലും പരിപാടി സെന്സേഷണലാക്കുന്നതിനായി നല്കിയിരിക്കുകയാണെന്ന് നടി കുറ്റപ്പെടുത്തി.
 | 

തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു! ജെബി ജംഗ്ഷനെതിരെ ആരോപണവുമായി മീര വസുദേവ്

കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോ ആയ ജെബി ജംഗ്ഷനെതിരെ ആരോപണവുമായി നടി മീര വസുദേവ്. പരിപാടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഷോയുടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ അഭിമുഖത്തിനിടെ കാണാത്ത തന്മാത്രയിലെ ക്ലിപ്പിംഗ് പോലും പരിപാടി സെന്‍സേഷണലാക്കുന്നതിനായി നല്‍കിയിരിക്കുകയാണെന്ന് നടി കുറ്റപ്പെടുത്തി.

മീരയുടെ പോസ്റ്റ് ഇങ്ങനെ

ജെബി ജംഗ്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുകയാണ്. ഈ ഷോ ചെയ്യുമ്പോള്‍ എനിക്ക് ഒരു കൊച്ചു കുട്ടിയുണ്ടെന്നും അവന്‍ ഷോയിലൂടെ എന്നെയും ഇന്റര്‍വ്യൂ ചെയ്യുന്നയാളെയും വിലയിരുത്തുമെന്നും പറഞ്ഞിരുന്നു. എന്തായാലും ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞ ഒട്ടേറെ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഷോ ചെയ്യുമ്പോള്‍ ഞാന്‍ കണ്ടിട്ടേയില്ലാത്ത തന്‍മാത്രയിലെ കിടപ്പറ രംഗം പരിപാടി സെന്‍സേഷണലാക്കുന്നതിനായി പ്രത്യേകം ചേര്‍ത്തിരിക്കുന്നു. ജെബി ജംഗ്ഷനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളിലും ട്രോള്‍ ക്ലിപ്പിംഗുകളിലും പല കാര്യങ്ങളും തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്.

പക്ഷേ എന്റെ ഉള്ളില്‍ എനിക്ക് ശക്തിയും ആത്മവിശ്വാസവുമുണ്ട്. കാരണം ആരെങ്കിലും എന്നോട് മോശമായി പെരുമാറിയാല്‍ അത് എന്നെ ദോഷകരമായി ബാധിക്കുന്നു എന്നതല്ല, അപ്രകാരം ചെയ്യുന്നവരുടെ സ്വഭാവം വെളിവാക്കുന്നു എന്നതാണ് കാണേണ്ടത്. എനിക്ക് ഈ ഷോയെക്കുറിച്ച് കാര്യമായി ഒന്നും അറിയുമായിരുന്നില്ല. വാക്കു കൊടുത്തു പോയതിനാലാണ് അത് ചെയ്തത്. ഞാന്‍ ഒരു പ്രൊഫഷണലാണ്. എന്നെ മനസിലാക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന വിവേകവും ബുദ്ധിയുമുള്ള ആളുകളാണ് ഇത് കാണുന്നതെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

ഏതെങ്കിലും സ്ത്രീയെക്കുറിച്ച് നിങ്ങള്‍ മോശമായി എന്തെങ്കിലും പ്രചരിപ്പിക്കുമ്പോള്‍ ഓര്‍മിക്കുക, നിങ്ങള്‍ അവളെ മാത്രമല്ല, നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയുമുള്‍പ്പെടുന്ന മൊത്തം സ്ത്രീ സമൂഹത്തെയാണ് അപമാനിക്കുന്നത്. സിനിമാ മേഖലയിലുള്ളവരെ അപമാനിക്കുന്നതിലൂടെ സംതൃപ്തി കണ്ടെത്തുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് നല്ലതു വരട്ടെയെന്ന് ആശംസിക്കുകയും അവരോട് ക്ഷമിക്കുകയുമാണ് ഞാന്‍.

മിലിന്ദിനെ ചുംബിക്കുമ്പോള്‍ ചുണ്ടുകള്‍ മരവിച്ചു;

മിലിന്ദിനെ ചുംബിക്കുമ്പോള്‍ ചുണ്ടുകള്‍ മരവിച്ചു; ചുംബന രംഗം കണ്ട് ആരാധികമാര്‍ ഭീഷണി മുഴക്കി; ഓര്‍ത്തെടുത്ത് മീര വാസുദേവ് ജെബി ജംഗ്ഷനില്‍

Posted by People News on Tuesday, November 21, 2017