നിവിന്‍ പോളിയെ കണ്ട മെറിന്‍ ജോസഫിന് ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മോഹം; ഫോട്ടോഗ്രാഫറായത് ഹൈബി ഈഡന്‍.

കൊച്ചി: പ്രേമത്തിലെ ജോര്ജ് വേദിയിലെത്തിയപ്പോള് കാക്കി യൂണിഫോമൊന്നും എറണാകുളം റൂറല് എഎസ്പി മെറിന് ജോസഫിന് പ്രശ്നമായില്ല. താരത്തിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് ഒരാഗ്രഹം. എസ്എസ്എല്സി, പ്ലസ്ടു വിജയികള്ക്ക് സമ്മാനങ്ങള് നല്കാന് എറണാകുളം സെന്റ് തെരേസാസ് കോളേജില് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. കുട്ടികളുടേയും ആരാധകരുടേയും ആരവങ്ങള്ക്കിടയിലൂടെ സ്റ്റേജിലെത്തിയ ഉടന്തന്നെ മെറിന് നിവിന് പോൡയ തന്റെ ആഗ്രഹമറിയിച്ചു. അടുത്തു നിന്ന ഹൈബി ഈഡന് എംഎല്എയോട് പ്രോട്ടോക്കോളൊന്നും നോക്കാതെ ഒരു ചിത്രമെടുത്തു തരാന് ആവശ്യപ്പെടുകയും ചെയ്തു. ഹൈബി ചിത്രമെടുത്തു നല്കി. ഉടന്
 | 

നിവിന്‍ പോളിയെ കണ്ട മെറിന്‍ ജോസഫിന് ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മോഹം; ഫോട്ടോഗ്രാഫറായത് ഹൈബി ഈഡന്‍.

കൊച്ചി: പ്രേമത്തിലെ ജോര്‍ജ് വേദിയിലെത്തിയപ്പോള്‍ കാക്കി യൂണിഫോമൊന്നും എറണാകുളം റൂറല്‍ എഎസ്പി മെറിന്‍ ജോസഫിന് പ്രശ്‌നമായില്ല. താരത്തിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് ഒരാഗ്രഹം. എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം.

കുട്ടികളുടേയും ആരാധകരുടേയും ആരവങ്ങള്‍ക്കിടയിലൂടെ സ്‌റ്റേജിലെത്തിയ ഉടന്‍തന്നെ മെറിന്‍ നിവിന്‍ പോൡയ തന്റെ ആഗ്രഹമറിയിച്ചു. അടുത്തു നിന്ന ഹൈബി ഈഡന്‍ എംഎല്‍എയോട് പ്രോട്ടോക്കോളൊന്നും നോക്കാതെ ഒരു ചിത്രമെടുത്തു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഹൈബി ചിത്രമെടുത്തു നല്‍കി. ഉടന്‍ തന്നെ മെറിന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ എംഎല്‍എയെ ഫോട്ടോഗ്രാഫറാക്കിയതിന് മേലുദ്യോഗസ്ഥന്റെ ശകാരം പിന്നാലെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോ കാണാം

കടപ്പാട് റിപ്പോര്‍ട്ടര്‍ ടിവി