ലളിതം, സുന്ദരം; മെട്രോ സ്റ്റേഷനുകള്‍ ഡിസൈന്‍ ചെയ്തിരുക്കുന്ന തീമുകള്‍ പരിചയപ്പെടാം

ലോകശ്രദ്ധ തന്നെ കൊച്ചിയിലേക്കെത്തിച്ച ഭിന്നലിംഗക്കര്ക്ക് ജോലി എന്ന ആശയം നടപ്പാക്കിയതിന് പിന്നാലെ സ്റ്റേഷനുകളുടെ രൂപത്തിലും തനതായ മികവ് കാട്ടി കെഎംആര്എല്. ആലുവയില് നിന്നും പാലാരിവട്ടം വരെയുള്ല 11 മെട്രോ സ്റ്റേഷനുകളാണ് തീര്ത്തും വ്യത്യസ്തമായ രീതിയില് കെഎംആര്എല് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സ്റ്റേഷനുകളുടെ രേഖാചിത്രങ്ങള് ഫേസ്ബുക്ക് പേജിലൂടെയാണ് കെഎംആര്എല് പങ്കുവെച്ചത്.
 | 

ലളിതം, സുന്ദരം; മെട്രോ സ്റ്റേഷനുകള്‍ ഡിസൈന്‍ ചെയ്തിരുക്കുന്ന തീമുകള്‍ പരിചയപ്പെടാം

ലോകശ്രദ്ധ തന്നെ കൊച്ചിയിലേക്കെത്തിച്ച ഭിന്നലിംഗക്കര്‍ക്ക് ജോലി എന്ന ആശയം നടപ്പാക്കിയതിന് പിന്നാലെ സ്റ്റേഷനുകളുടെ രൂപത്തിലും തനതായ മികവ് കാട്ടി കെഎംആര്‍എല്‍. ആലുവയില്‍ നിന്നും പാലാരിവട്ടം വരെയുള്‌ല 11 മെട്രോ സ്‌റ്റേഷനുകളാണ് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ കെഎംആര്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സ്റ്റേഷനുകളുടെ രേഖാചിത്രങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെയാണ് കെഎംആര്‍എല്‍ പങ്കുവെച്ചത്.

11 സ്റ്റേഷനുകളുടേയും രൂപകല്‍പ്പന നടത്തിയിരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുള്ള സമര്‍പ്പണമായാണ് ഒരുക്കിരിക്കുന്നത്, ഹരിതാഭമാര്‍ന്ന പശ്ചാത്തലമാണ് പുളിഞ്ചോടിനെ വ്യത്യസ്തമാക്കുന്നത്, പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലം പഴയ വാണിജ്യകേന്ദ്രമായ കമ്പനിപ്പടിക്ക് മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധമാണ് പങ്കുവെക്കുവാനുള്ളത്.

കാവിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പാമ്പുകളുടെ രാജാവായ രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെയുള്ളവയുടെ ആവിഷ്‌കാരങ്ങള്‍കൊണ്ട് അമ്പാട്ടുകാവ് സ്റ്റേഷനും വ്യത്യസ്തമായ തലത്തിലെത്തുന്നു. പീലി നിവര്‍ത്തിയാടുന്ന മയിലുകളും പഞ്ചവര്‍ണ്ണക്കിളികളും തുടങ്ങി വിവിധയിനം പക്ഷികളുടെ ചിത്രങ്ങളാണ് മുട്ടം സ്റ്റേഷന്റെ പ്രത്യേകത. എച്ച്എംടി കമ്പനിയുടെ പേരില്‍ അറിയപ്പെടുന്ന കളമശ്ശേരി സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന വനാന്തരങ്ങളും ജീവജാലങ്ങളും മരങ്ങളുടെ തണലുമെല്ലാം ഒരു കാടിന്റെ പ്രതീതി തന്നെ ഉളവാക്കുന്നവയാണ്.

കേരളത്തിന്റെ പ്രാചീന ജലഗതാഗത സംസ്‌കാരത്തിന്റെ ആവിഷ്‌കാരങ്ങളാണ് കുസാറ്റ് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്, കേരളത്തിന്റെ മത്സ്യസമ്പത്ത് വിളിച്ചുകാട്ടുന്ന രീതിയിലാണ് പത്തടിപ്പാലം സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഏലവും കുരുമുളകും അടങ്ങുന്ന സുഗന്ധദ്രവ്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് ഇടപ്പള്ളിയെ വ്യത്യസ്തമാക്കുന്നത്. മലയാളത്തെ പ്രണയിച്ച സാഹിത്യകാരന്‍മാരോടും ഭാഷാപണ്ഡിതരോടുമുള്ള ആദരസൂചകമായാണ് ചങ്ങമ്പുഴ സ്റ്റേഷന്റെ രൂപകല്‍പന.

വര്‍ണാണാഭമായ പൂക്കളുടെ ചിത്രങ്ങളിലൂടെ ആദ്യ ഘട്ടത്തിലെ അവസാന മെട്രോ സ്റ്റഷനായ പാലാരിവട്ടവും വ്യത്യസ്തമാകുന്നു. ഇത്തരത്തില്‍ 11 സ്‌റ്റേഷനുകളെയും രൂപത്തില്‍ മികവോടെയും പ്രത്യേകതകളോടെയുമാണ് കെഎംആര്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സ്റ്റേഷന്‍ ഡിസൈനുകള്‍ തയ്യാറാക്കിയത് സായൂജ് പി സണ്ണിയെന്ന ഡിസൈനറാണ്.

പോസ്റ്റ് കാണാം