മെട്രോമാന് ഇ.ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് കെ.സുരേന്ദ്രന്
കോഴിക്കോട്: മെട്രോമാന് ഇ.ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി നടത്തുന്ന വിജയയാത്രയില്‍ വെച്ച് ഇ.ശ്രീധരന് ഔപചാരികമായി ബിജെപിയില്‍ ചേരും. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുമെന്നും സുരേന്ദ്രന് പറഞ്ഞു.
രണ്ടു മുന്നണികളും പലകാലങ്ങളിലായി ഇ.ശ്രീധരനെ ദ്രോഹിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമ്മീഷന് അടിച്ചു മാറ്റുന്നവരാണ് ഇരുമുന്നണികളും. ശ്രീധരന് അതിന് എതിരായിരുന്നതിനാലാണ് ഉമ്മന്‍ചാണ്ടിയും പിണറായിയും അദ്ദേഹത്തെ ദ്രോഹിച്ചത്.
പ്രഗല്ഭരായ പലരും വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുകയും എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുകയും ചെയ്യും. ശോഭാ സുരേന്ദ്രന് മത്സരിക്കാനില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.