Saturday , 19 August 2017
Kalyan
News Updates

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി

വയനാട്: ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഡോ.ഫിബി കൊച്ചുപുരയ്ക്കലാണ് വധു. വയനാട്ടില്‍ വെച്ചായിരുന്നു വിവാഹം. സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ് മിഥുന്‍.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി രംഗത്തെത്തിയ മിഥുന്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2ന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വിവാഹം.

DONT MISS