ദുരിതക്കയത്തില്‍ കഴിയുന്നവര്‍ക്ക് പുതപ്പുകള്‍ സൗജന്യമായി നല്‍കി ഇതര സംസ്ഥാന തൊഴിലാളി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രളയ ദുരിതത്തില് കഴിയുന്നവര്ക്ക് പുതപ്പുകള് സൗജന്യമായി നല്കി ഇതര സംസ്ഥാന തൊഴിലാളി. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണുവാണ് വില്പ്പനയ്ക്കെത്തിച്ച പുതപ്പുകള് മുഴുവന് ക്യാംപുകളില് വിതരണം ചെയ്തത്. മാങ്ങോട് നിര്മല എല്പി സ്കൂളില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണു വിഷ്ണു കമ്പിളി വിതരണം ചെയ്തത്. ജില്ലാകലക്ടര് മിര് മുഹമ്മദലി കമ്പിളിപ്പുതപ്പുകള് ഏറ്റുവാങ്ങി.
 | 

ദുരിതക്കയത്തില്‍ കഴിയുന്നവര്‍ക്ക് പുതപ്പുകള്‍ സൗജന്യമായി നല്‍കി ഇതര സംസ്ഥാന തൊഴിലാളി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കണ്ണൂര്‍: പ്രളയ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് പുതപ്പുകള്‍ സൗജന്യമായി നല്‍കി ഇതര സംസ്ഥാന തൊഴിലാളി. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണുവാണ് വില്‍പ്പനയ്‌ക്കെത്തിച്ച പുതപ്പുകള്‍ മുഴുവന്‍ ക്യാംപുകളില്‍ വിതരണം ചെയ്തത്. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണു വിഷ്ണു കമ്പിളി വിതരണം ചെയ്തത്. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളിപ്പുതപ്പുകള്‍ ഏറ്റുവാങ്ങി.

ഇരുട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി വില്‍പ്പനയ്‌ക്കെത്തിയ വിഷ്ണുവിനോട് അവിടുള്ള ജീവനക്കാരാണ് പ്രളയക്കെടുതിയെക്കുറിച്ച് വിവരിക്കുന്നത്. വിഷയമറിഞ്ഞ ശേഷം തന്റെ കൈയ്യിലുള്ള പുതപ്പുകള്‍ മുഴുവന്‍ അവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് വിഷ്ണു വ്യക്തമാക്കി. തുടര്‍ന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ പുതപ്പുകള്‍ കൈമാറുകയായിരുന്നു. വിഷ്ണുവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളികള്‍ കാണിക്കുന്ന വംശീയത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. തന്റെ ജീവിതമാര്‍ഗത്തില്‍ നിന്ന് ഒരു പങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തയ്യാറായ വിഷ്ണു മനുഷ്യ നന്മയുടെ പ്രതീകമാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.