ആലപ്പാട്ടെ കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കും; ഇ പി ജയരാജന്‍

ആലപ്പാട്ടെ കരിമണല് ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജന്. കരിമണല് ഖനനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനം നടത്തും. ആവശ്യമായ നടപടികള് പഠനത്തിന് ശേഷം സ്വീകരിക്കുമെന്നും ഇ.പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
 | 
ആലപ്പാട്ടെ കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കും; ഇ പി ജയരാജന്‍

തിരുവന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജന്‍. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനം നടത്തും. ആവശ്യമായ നടപടികള്‍ പഠനത്തിന് ശേഷം സ്വീകരിക്കുമെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സമരസമിതിക്കെതിരെയും അദ്ദേഹം ചില സംശയങ്ങള്‍ ഉന്നയിച്ചു. ഇപ്പോള്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ നാട്ടുകാര്‍ തന്നെയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖനനം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് യാതൊന്നും പറയാന്‍ ജയരാജന്‍ തയ്യാറായില്ല.

കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പാട് തീരം സംരക്ഷിച്ച് കൊണ്ട് തന്നെ ഖനനം തുടരുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.