ജര്‍മനിയിലേക്ക് പോയ മന്ത്രി കെ.രാജുവിനെ തിരിച്ചു വിളിച്ചു

മഴക്കെടുതിക്കിടെ ജര്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെ തിരികെ വിളിച്ചു. പ്രളയ ദുരിതാശ്വാസത്തില് കോട്ടയം ജില്ലയുടെ ഏകോപനച്ചുമതല പുനലൂര് എംഎല്എ കൂടിയായ കെ.രാജുവിനായിരുന്നു. ജര്മനിയില് പോയത് വേള്ഡ് മലയാളി കൗണ്സിലിന്റെ സമ്മേളനത്തില് പങ്കെടുക്കാനാണ് മന്ത്രി പോയത്. മന്ത്രിയുടെ ജര്മനി യാത്രക്കെതിരെ സോഷ്യല് മീഡിയയില് പ്രതിഷേധങ്ങള് ഉയര്ന്നിരുന്നു.
 | 

ജര്‍മനിയിലേക്ക് പോയ മന്ത്രി കെ.രാജുവിനെ തിരിച്ചു വിളിച്ചു

തിരുവനന്തപുരം: മഴക്കെടുതിക്കിടെ ജര്‍മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെ തിരികെ വിളിച്ചു. പ്രളയ ദുരിതാശ്വാസത്തില്‍ കോട്ടയം ജില്ലയുടെ ഏകോപനച്ചുമതല പുനലൂര്‍ എംഎല്‍എ കൂടിയായ കെ.രാജുവിനായിരുന്നു. ജര്‍മനിയില്‍ പോയത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി പോയത്. മന്ത്രിയുടെ ജര്‍മനി യാത്രക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

അമേരിക്കയില്‍ ചികിത്സക്കായി ഇന്ന് തിരിക്കാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവെച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതേ സമയം യാത്ര വെട്ടിച്ചുരുക്കി മടങ്ങുകയാണെന്നാണ് മന്ത്രി കെ.രാജു മാധ്യമങ്ങളോട് പറഞ്ഞത്. ഒരാഴ്ച സന്ദര്‍ശനം രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി വി.എസ്.സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി എന്നിവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവര്‍ പിന്മാറിയിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കുന്ന 11-ാ മത് ആഗോള സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. ഇന്ന് മുതല്‍ 19 വരെയാണ് സമ്മേളനം. മുസ്ലീം ലീഗ് നേതാവും പാര്‍ലമെന്റംഗവുമായ ഇ.ടി.മുഹമ്മദ് ബഷീറും ജര്‍മനിയില്‍ എത്തിയിട്ടുണ്ട്.