മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പട്ടിക്ക് പിറന്നാൾ: ഓഫീസ് അടച്ചിട്ട് ഉദ്യോഗസ്ഥർ ആഘോഷിച്ചു

മന്ത്രി കെ.പി മോഹനന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വളർത്ത് നായയുടെ പിറന്നാളാഘോഷത്തിന് മന്ത്രി ഓഫീസ് അടച്ചിട്ടെന്ന് ആരോപണം. സെക്രട്ടറിയായ ജി.ഷാജിയുടെ വളർത്തുനായ ബ്ലാക്കിയുടെ രണ്ടാം ജന്മദിനം ആഘോഷിക്കാനാണ് ഉദ്യോഗസ്ഥർ മന്ത്രി ഓഫീസ് പൂട്ടിയിട്ട് പോയത്.
 | 
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പട്ടിക്ക് പിറന്നാൾ: ഓഫീസ് അടച്ചിട്ട് ഉദ്യോഗസ്ഥർ ആഘോഷിച്ചു


തിരുവനന്തപുരം:
മന്ത്രി കെ.പി മോഹനന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വളർത്ത് നായയുടെ പിറന്നാളാഘോഷത്തിന് മന്ത്രി ഓഫീസ് അടച്ചിട്ടെന്ന് ആരോപണം. സെക്രട്ടറിയായ ജി.ഷാജിയുടെ വളർത്തുനായ ബ്ലാക്കിയുടെ രണ്ടാം ജന്മദിനം ആഘോഷിക്കാനാണ് ഉദ്യോഗസ്ഥർ മന്ത്രി ഓഫീസ് പൂട്ടിയിട്ട് പോയത്.

ആഘോഷത്തിൽ പങ്കെടുക്കാൻ മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ പോയത് സർക്കാർ ചെലവിൽ ഔദ്യോഗിക വാഹനങ്ങളിലാണ്. കൃഷി, മൃഗ സംരക്ഷണവകുപ്പുകളിൽ നിന്നുള്ള 10 വാഹനങ്ങളാണ് നായയുടെ പിറന്നാളാഘോഷത്തിന് സെക്രട്ടറിയറ്റിൽ തയ്യാറാക്കി നിർത്തിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. അവധിയിലുള്ളവരെ താമസസ്ഥലത്തു നിന്ന് കൂട്ടി ഷാജിയുടെ വീട്ടിലെത്തിച്ചതും ഔദ്യോഗിക വാഹനത്തിലാണ്.

ഷാജിയുടെ കരമന കാലടിയിലെ വീട്ടിലായിരുന്നു ആഘോഷം. സമ്മാനപ്പൊതികളുമായാണ് അതിഥികൾ നായയെ കാണാനായി എത്തിയത്. കേക്ക് മുറിയും വിഭവ സമൃദ്ധമായ ഭക്ഷണവും കഴിഞ്ഞ് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ഉദ്യോഗസ്ഥർ ഓഫീസിലേക്ക് മടങ്ങിയതെന്നും റിപ്പോർട്ട് പറയുന്നു.