പതിനെട്ടിനു താഴെ പ്രായമുള്ളവർ 50 സിസിയിൽ കൂടുതൽ ശേഷിയുള്ള വാഹനങ്ങളോടിച്ചാൽ നടപടിയെന്ന് ഡിജിപി

പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർ 50 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ടി. പി. സെൻകുമാർ. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 180, 181 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ഡിജിപി അറിയിച്ചു. ഡിജിപിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ അറിയ്പ്പ് വന്നത്.
 | 
പതിനെട്ടിനു താഴെ പ്രായമുള്ളവർ 50 സിസിയിൽ കൂടുതൽ ശേഷിയുള്ള വാഹനങ്ങളോടിച്ചാൽ നടപടിയെന്ന് ഡിജിപി

 

തിരുവനന്തപുരം: പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർ 50 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ടി. പി. സെൻകുമാർ. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 180, 181 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ഡിജിപി അറിയിച്ചു. ഡിജിപിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ അറിയ്പ്പ് വന്നത്.

1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമം സെക്ഷൻ 4 വാഹനം ഓടിക്കുവാൻ അനുവദനീയമായ കുറഞ്ഞ പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 50 സി സി യിൽ കൂടുതൽ എഞ്ചിൻ കപാസിറ്റി ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ 16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കാവുന്നതാണ്. 50 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങൾ 18 വയസിനു താഴെയള്ളവർ ഓടിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ പിഴ ചുമത്തി തീർപ്പാക്കുന്നതിനു പകരം വാഹന ഉടമക്കെതിരെ സെക്ഷൻ 180, 181 വകുപ്പുകൾ പ്രകാരം നടപടികൾക്കായി കോടതികളിലേക്ക് നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി ഫേസ്ബുക്കിൽ കുറിക്കുന്നു.

കേരളത്തിൽ നടക്കുന്ന വാഹന അപകടങ്ങളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. പതിനെട്ട് വയസിനു താഴെയുള്ള ചെറുപ്പക്കാർ ഇരുചക്രവാഹനങ്ങൾ അതിവേഗത്തിലും അലക്ഷ്യമായും അപകടകരമായും ഓടിക്കുന്നതായി നിരവധി പരാതികൾ വരുന്ന സാഹചര്യത്തിലാണ് ഈ നിർദേശമെന്നും ഡിജിപി വ്യക്തമാക്കുന്നു.

ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പതിനെട്ടിനു താഴെ പ്രായമുള്ളവർ 50 സിസിയിൽ കൂടുതൽ ശേഷിയുള്ള വാഹനങ്ങളോടിച്ചാൽ നടപടിയെന്ന് ഡിജിപി