കാണാതായ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

സംഭവത്തില് രൂപശ്രീയുടെ അടുത്ത സുഹൃത്തും സഹപ്രവര്ത്തകനുമായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
 | 
കാണാതായ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് കാണാതായ അധ്യാപകയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയുടെ മൃതദേഹമാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ രൂപശ്രീയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതിയാണ് കാണാതാവുന്നത്. 16-ാം തിയതി രൂപശ്രിയെ കസ്റ്റഡിയിലുള്ള അധ്യാപകനൊപ്പം കണ്ടതായി ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. രൂപശ്രീയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്നാണ് വിവരം.

രൂപശ്രീയെ കാണാതായ ദിവസം ഭര്‍ത്താവ് ചന്ദ്രശേഖര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. പിന്നാലെയാണ് കടപ്പുറത്ത് നിന്ന് അഴുകി നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് ഒന്നിലേറെ ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണ്.