മുതുര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു

മുതുര്ന്ന അഭിഭാഷകന് എം.കെ.ദാമോദരന് അന്തരിച്ചു
 | 

മുതുര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു. ഗകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടകനാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം വിവാദമായതോടെ അദ്ദേഹം സ്ഥാനമേറ്റെടുത്തില്ല.