കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ബുദ്ധിശൂന്യരെന്ന് എം.എം മണി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും രൂക്ഷ പ്രതികരണവുമായി വൈദ്യുത മന്ത്രി എംഎം മണി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ബുദ്ധിശൂന്യരായതു കൊണ്ടാണ് സിപിഎമ്മിനെതിരെ യാതൊരുവിധ വാസ്തവുമില്ലാത്ത ആരോപണങ്ങള് ഉന്നയിക്കുന്നതെന്ന് മണി കുറ്റപ്പെടുത്തി.
 | 
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ബുദ്ധിശൂന്യരെന്ന് എം.എം മണി

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും രൂക്ഷ പ്രതികരണവുമായി വൈദ്യുത മന്ത്രി എംഎം മണി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ബുദ്ധിശൂന്യരായതു കൊണ്ടാണ് സിപിഎമ്മിനെതിരെ യാതൊരുവിധ വാസ്തവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മണി കുറ്റപ്പെടുത്തി.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്നത് മുല്ലപ്പള്ളിക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ്. അരിയാഹാരം കഴിക്കുന്ന ആരും ഈ ആരോപണം വിശ്വസിക്കില്ല. വിവരമില്ലാത്തവരെ പിടിച്ച കെപിസിസി പ്രസിഡണ്ട് ആക്കിയാല്‍ ഇങ്ങനെയാണ് സംഭവിക്കുക. വോട്ട് കച്ചവടം നടത്തുന്നത് കോണ്‍ഗ്രസാണെന്നും എം എം മണി ആരോപിച്ചു.