ശിശുദിനത്തിലെ നാക്കുപിഴ; ഖേദപ്രകടനവുമായി മന്ത്രി എം.എം.മണി

ശിശുദിനത്തില് പ്രസംഗത്തില് വന്ന നാക്കുപിഴയില് ഖേദപ്രകടനവുമായി മന്ത്രി എം.എം.മണി
 | 
ശിശുദിനത്തിലെ നാക്കുപിഴ; ഖേദപ്രകടനവുമായി മന്ത്രി എം.എം.മണി

തിരുവനന്തപുരം: ശിശുദിനത്തില്‍ പ്രസംഗത്തില്‍ വന്ന നാക്കുപിഴയില്‍ ഖേദപ്രകടനവുമായി മന്ത്രി എം.എം.മണി. നെഹ്‌റു അന്തരിച്ച ദിവസമാണ് ഇന്നെന്നും ഇതൊരു സുദിനമാണെന്നുമായിരുന്നു മണി കട്ടപ്പനയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെ നാക്കുപിഴയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി മണി രംഗത്തെത്തിയിരിക്കുന്നത്.

”ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു” എന്ന് മന്ത്രി മണി ഫെയിസ്ബുക്കില്‍ കുറിച്ചു. കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് നാക്ക് പിഴച്ചത്.

‘നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആദരണീയനായിരുന്നു മുന്‍ പ്രധാനമന്ത്രി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് മഹാ സമ്മേളനം നടക്കുന്നത്’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ…

Posted by MM Mani on Thursday, November 14, 2019