ഡാമുകള്‍ തുറന്നുവിട്ട് ആരും മരിച്ചിട്ടില്ല; വീഴ്ച്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി എം.എം മണി

അണക്കെട്ടുകള് തുറന്നുവിട്ടതില് സര്ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആവര്ത്തിച്ച് വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ടുകള് തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ല. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കില് അന്വേഷിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 | 

ഡാമുകള്‍ തുറന്നുവിട്ട് ആരും മരിച്ചിട്ടില്ല; വീഴ്ച്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി എം.എം മണി

പത്തനംതിട്ട: അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ല. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രളത്തിന് ശേഷം സംസ്ഥാനത്തിന്റെ ആകെ വൈദ്യുത ഉത്പാദനത്തില്‍ 350 മൈഗാവാട്ടിന്റെ കുറവുണ്ടായതായതിനാല്‍ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഉണ്ടാകുമെന്ന് എം.എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പവര്‍ഹൗസുകളിലെ കേടുപാടുകളാണെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര പൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നതായും മന്ത്രി വ്യക്തമാക്കി. പുറത്തു നിന്നു കൂടുതല്‍ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.