Tuesday , 16 October 2018
News Updates

ചങ്കിടിപ്പാണ് അര്‍ജന്റീന; മെസ്സിക്കും കൂട്ടര്‍ക്കും പിന്തുണയുമായി മണിയാശാന്‍

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി എം.എം. മണിയും. അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കുന്ന പ്രൊഫൈല്‍ ചിത്രമാണ് ആദ്യം മണിയാശാന്‍ നല്‍കിയത്. പിന്നീട് അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ് ഫുട്‌ബോളില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രത്തിനൊപ്പം ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും എന്ന പോസ്റ്റും മണിയാശാന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം ഷെയറാണ് ഈ പോസ്റ്റിന് ലഭിച്ചത്.

കമന്റുകളില്‍ ബ്രസീല്‍ ഫാന്‍സ് എതിരഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും അര്‍ജന്റീനന്‍ ആരാധകര്‍ ആശാന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ആശാനീകാണിച്ചത് ഒരുമാതിരി ഏനക്കേടായിപ്പോയി ആശാനേ. ആശാനീകാണിച്ച കന്നംതിരിവിനോട് വിയോജിപ്പുകളോടെ ലബ് ഇട്ടിട്ടുണ്ട്..എന്തായാലും കളി കളിയുമ്പോള്‍ ആശാനെ കണ്ടത്തീന്ന് പിടിച്ച് കേറ്റാന്‍ നീട്ടുന്ന ആദ്യത്തെ കൈ എന്റേതായിരിക്കും ആശാനേ. എന്നാണ് ഒരു ബ്രസീല്‍ ആരാധകന്റെ കമന്റ്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഇന്ന് നടക്കും. രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് റഷ്യ-സൗദ് മത്സരം നടക്കുന്നത്.

ചങ്കിടിപ്പാണ്… അർജന്റീന അന്നും ഇന്നും എന്നും

Posted by MM Mani on Wednesday, June 13, 2018

DONT MISS