കേസെടുത്തപ്പോള്‍ മാപ്പു പറഞ്ഞ് മോഹനന്‍ വൈദ്യര്‍; നിപ്പയെ ഒരുമിച്ച് നേരിടാമെന്ന് ‘ആഹ്വാനം’; വീഡിയോ

നിപ്പ വൈറസില്ലെന്ന് പറഞ്ഞുകൊണ്ട് വവ്വാല് കടിച്ച പഴങ്ങള് കഴിച്ച് ഫെയിസ്ബുക്കില് വീഡിയോ പോസ്റ്റ് ചെയ്ത മോഹനന് വൈദ്യര് ക്ഷമാപണവുമായി രംഗത്ത്. പോലീസ് കേസെടുത്തതിനു പിന്നാലെയാണ് മറ്റൊരു വീഡിയോയുമായി മോഹനന് രംഗത്തെത്തിയിരിക്കുന്നത്. മലയാളി ലൈവ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന് ഇട്ട വീഡിയോ നിങ്ങള് തെറ്റിദ്ധരിച്ചുവെന്നാണ് വൈദ്യര് പറയുന്നത്.
 | 

കേസെടുത്തപ്പോള്‍ മാപ്പു പറഞ്ഞ് മോഹനന്‍ വൈദ്യര്‍; നിപ്പയെ ഒരുമിച്ച് നേരിടാമെന്ന് ‘ആഹ്വാനം’; വീഡിയോ

നിപ്പ വൈറസില്ലെന്ന് പറഞ്ഞുകൊണ്ട് വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ച് ഫെയിസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യര്‍ ക്ഷമാപണവുമായി രംഗത്ത്. പോലീസ് കേസെടുത്തതിനു പിന്നാലെയാണ് മറ്റൊരു വീഡിയോയുമായി മോഹനന്‍ രംഗത്തെത്തിയിരിക്കുന്നത്. മലയാളി ലൈവ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന്‍ ഇട്ട വീഡിയോ നിങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നാണ് വൈദ്യര്‍ പറയുന്നത്.

താന്‍ ഇതല്ല ഉദ്ദേശിച്ചത്. എതെങ്കിലും മതത്തിനോ രാഷ്ട്രീയത്തിനോ സര്‍ക്കാരിനോ താന്‍ എതിരല്ല. പിണറായി സര്‍ക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പാരമ്പര്യ വൈദ്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഹോമിയോപ്പതിയും സിദ്ധയും ആയുര്‍വേദവും നമ്മുടെ വൈദ്യശാസ്ത്രങ്ങളാണ്. അവരുടെ കയ്യില്‍ മരുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവരെക്കൂടി ഉള്‍പ്പെടുത്തി ഇതിനൊരു പരിഹാരം കാണാമെന്നാണ് പുതിയ വീഡിയോയില്‍ വൈദ്യര്‍ ‘ആഹ്വാനം’ ചെയ്യുന്നത്.

വീഡിയോ കാണാം

വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചുകൊണ്ട് മോഹനന്‍ വൈദ്യര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. മഹാമാരിക്കെതിരായി സര്‍ക്കാരും ജനങ്ങളും പോരാടുന്നതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായെത്തിയ ഇയാള്‍ക്കും പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ നിരവധി പേര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.