ഭീമന്‍ എപ്പോഴും എന്നോടൊപ്പം; രണ്ടാമൂഴത്തിനായുള്ള തയ്യാറെടുപ്പുകള്‍ വെളിപ്പെടുത്തി മോഹന്‍ലാല്‍; ബ്ലോഗ് വായിക്കാം

എംടിയുടെ രണ്ടാമൂഴം ചലച്ചിത്രത്തിനായി തയ്യാറെടുക്കുന്നുവെന്ന് മോഹന്ലാല്. ബ്ലോഗിലാണ് ലാല് രണ്ടാമൂഴത്തിന്റെ വിശേഷങ്ങള് പങ്കുവെച്ചത്. ഭീമനായി തന്റെ പേര് നിര്ദേശിച്ചത് എംടി തന്നെയാണ്. ഒരു നടനെന്ന നിലയില് അതില് താന് ധന്യനാണെന്ന് മോഹന്ലാല് പറയുന്നു. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പുകള്ക്ക് മുന്നില് നിന്ന് ആലോചിക്കുമ്പോള് തനിക്ക് അത്ഭുതം തോന്നുന്നു. ജീവിതത്തിന്റെ വലിയൊരു കാലത്തോളം ഭീമന് എന്ന കഥാപാത്രം താന് അറിയാതെ തന്നെ പിന്തുടര്ന്നിട്ടുണ്ടെന്ന് ലാല് വെളിപ്പെടുത്തുന്നു.
 | 

ഭീമന്‍ എപ്പോഴും എന്നോടൊപ്പം; രണ്ടാമൂഴത്തിനായുള്ള തയ്യാറെടുപ്പുകള്‍ വെളിപ്പെടുത്തി മോഹന്‍ലാല്‍; ബ്ലോഗ് വായിക്കാം

എംടിയുടെ രണ്ടാമൂഴം ചലച്ചിത്രത്തിനായി തയ്യാറെടുക്കുന്നുവെന്ന് മോഹന്‍ലാല്‍. ബ്ലോഗിലാണ് ലാല്‍ രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭീമനായി തന്റെ പേര് നിര്‍ദേശിച്ചത് എംടി തന്നെയാണ്. ഒരു നടനെന്ന നിലയില്‍ അതില്‍ താന്‍ ധന്യനാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്നില്‍ നിന്ന് ആലോചിക്കുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നു. ജീവിതത്തിന്റെ വലിയൊരു കാലത്തോളം ഭീമന്‍ എന്ന കഥാപാത്രം താന്‍ അറിയാതെ തന്നെ പിന്തുടര്‍ന്നിട്ടുണ്ടെന്ന് ലാല്‍ വെളിപ്പെടുത്തുന്നു.

രണ്ടാമൂഴത്തിലെ ഭീമനേക്കാള്‍ മുമ്പ് 1995ല്‍ രംഗം എന്ന എംടി സിനിമയില്‍ ഭീമനായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാമൂഴം പുസ്തകമായി ഇറങ്ങിയതിനു ശേഷം ഒരു ശില്‍പി തന്റെ അരികില്‍ വന്നു. രണ്ടാമൂഴത്തിലെ ഭീമനും ഹിഡുംബിയുമായുള്ള രംഗം തടിയില്‍ അയാള്‍ കൊത്തിയിരുന്നു. എന്നെങ്കിലും രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമനാവാന്‍ സാധിക്കട്ടെയെന്ന് അത് തന്നുകൊണ്ട് അദ്ദേഹം ആശംസിച്ചു. 1999ല്‍ വാനപ്രസ്ഥത്തില്‍ ഭീമനാകാന്‍ തനിക്ക് കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷം മലയാള മനോരമയുടെ കഥയാട്ടം എന്ന പരിപാടിയില്‍ രണ്ടാമൂഴത്തിലെ ഭീമനെയാണ് അവതരിപ്പിച്ചത്. അപ്പോഴൊന്നും രണ്ടാമൂഴം സിനിമാ ചര്‍ച്ചകളിലേ ഇല്ലായിരുന്നു. അതു കഴിഞ്ഞ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുകേഷും താനും ചേര്‍ന്ന് ഛായാമുഖി എന്ന നാടകം ചെയ്തത്. അതിലും ഭീമന്റെ കഥാപാത്രമാണ് ചെയ്തത്. ഇങ്ങനെ വര്‍ഷങ്ങളായി ഭീമന്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ഭീമനാകാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. എംടിയുടെ വാക്കുകള്‍ കടമെടുത്താല്‍ സുകൃതമാണെന്നും ലാല്‍ പറയുന്നു.

രണ്ടാമൂഴം പോലൊരു കൃതി സിനിമയാകുമ്പോള്‍ അതൊരു സാധാരണ പരിശ്രമം മാത്രമല്ല ആവശ്യപ്പെടുന്നത്. ഒരുപാട് പ്രതിഭകളുടെ അത്യധ്വാനം ആവശ്യമാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ എന്ന നിലയ്ക്ക് അടുത്ത രണ്ടു വര്‍ഷം ഏറെ പ്രധാനവും അധ്വാനഭരിതവുമാണ്. എംടിയുടെ ഭീമന്‍ ഒരേ സമയം മനസും ശരീരവുമാണ്. അപ്പോള്‍ രണ്ടിന്റെയും പരിശീലനം ആവശ്യമാണ്. വിവിധ യുദ്ധമുറകള്‍ രണ്ടാമൂഴത്തിലുണ്ട്. അതിനായി വിവിധ ഗുരുക്കന്‍മാരുടെ കീഴില്‍ അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നോ ഒന്നരയോ വര്‍ഷം പല കമ്മിറ്റ്‌മെന്റുകളില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാത്ത തന്നെപ്പോലെ ഒരു നടന് ഇത് ഏറെ പുതുമകളും വെല്ലുവിളികളും നിറഞ്ഞ അനുഭവമാണ്.

ബ്ലോഗ് കാണാം