കയ്യടിച്ചാല്‍ വൈറസ് നശിക്കുമെന്ന പരാമര്‍ശം; പുതിയ വിശദീകരണ പോസ്റ്റുമായി മോഹന്‍ലാല്‍

കയ്യടി ശബ്ദത്തില് വൈറസുകള് നശിക്കുമെന്ന പരാമര്ശത്തില് പുതിയ വിശദീകരണവുമായി മോഹന്ലാല്.
 | 
കയ്യടിച്ചാല്‍ വൈറസ് നശിക്കുമെന്ന പരാമര്‍ശം; പുതിയ വിശദീകരണ പോസ്റ്റുമായി മോഹന്‍ലാല്‍

കയ്യടി ശബ്ദത്തില്‍ വൈറസുകള്‍ നശിക്കുമെന്ന പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി മോഹന്‍ലാല്‍. ഫെയിസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം. ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടതെന്നും നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും എന്ന ആമുഖവുമായാണ് താരത്തിന്റെ പോസ്റ്റ്. എല്ലാവരും ചേര്‍ന്ന് കയ്യടിക്കുമ്പോള്‍ അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാമെന്ന് മോഹന്‍ലാല്‍ പോസ്റ്റില്‍ പറഞ്ഞു.

ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട് എന്നും പോസ്റ്റില്‍ പറയുന്നു.

കയ്യടി മന്ത്രം പോലെയാണെന്നും ആ ശബ്ദത്തില്‍ ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ ഇടയുണ്ടെന്നും മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ മോഹന്‍ലാല്‍ രാവിലെ പറഞ്ഞിരുന്നു. താരത്തിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ പോസ്റ്റുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി…

Posted by Mohanlal on Sunday, March 22, 2020