സംവിധായകന്‍ ഡോ. ബിജുവിനെതിരെ സൈബര്‍ ആക്രമണം; ഒഫിഷ്യല്‍ പേജില്‍ വധഭീഷണി

സംവിധായകനായി ഡോ. ബിജുവിനെതിരെ സൈബര് ആക്രമണം. സംസ്ഥാന ചലച്ചിത്ര അവാര്ഡ് ദാനച്ചടങ്ങിന് ശീലങ്ങള് മറന്ന് ഒരു സൂപ്പര് താരത്തെ വിശിഷ്ടാതിഥിയാക്കരുതെന്ന് സര്ക്കാരിന് നിവേദനം നല്കിയതോടെയാണ് സൈബര് ആക്രമണം ആക്രമണം ആരംഭിച്ചത്. സൂപ്പര് താരത്തെ മുഖ്യാതിഥിയാക്കുന്നത് അവാര്ഡ് ലഭിച്ചവരെ കുറച്ച് കാണിക്കുന്നതിന് തുല്യമാകുമെന്ന് ഡോ. ബിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില് പ്രകോപിതരായ താരാരാധകരാണ് ബിജുവിനെതിരെ അസഭ്യവര്ഷവും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.
 | 

സംവിധായകന്‍ ഡോ. ബിജുവിനെതിരെ സൈബര്‍ ആക്രമണം; ഒഫിഷ്യല്‍ പേജില്‍ വധഭീഷണി

കൊച്ചി: സംവിധായകനായി ഡോ. ബിജുവിനെതിരെ സൈബര്‍ ആക്രമണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിന് ശീലങ്ങള്‍ മറന്ന് ഒരു സൂപ്പര്‍ താരത്തെ വിശിഷ്ടാതിഥിയാക്കരുതെന്ന് സര്‍ക്കാരിന് നിവേദനം നല്‍കിയതോടെയാണ് സൈബര്‍ ആക്രമണം ആക്രമണം ആരംഭിച്ചത്. സൂപ്പര്‍ താരത്തെ മുഖ്യാതിഥിയാക്കുന്നത് അവാര്‍ഡ് ലഭിച്ചവരെ കുറച്ച് കാണിക്കുന്നതിന് തുല്യമാകുമെന്ന് ഡോ. ബിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രകോപിതരായ താരാരാധകരാണ് ബിജുവിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ചില താരാരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒഫിഷ്യല്‍ പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് ഡോ. ബിജു വ്യക്തമാക്കി. ടെലിഫോണിലും ഭീഷണികളും അസഭ്യവര്‍ഷങ്ങളും നടക്കുന്നതായി ബിജു പറയുന്നു. സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നുവെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാല്‍ ഇതേ ഉള്ളൂ മാര്‍ഗ്ഗം.

ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കള്‍ച്ചറല്‍ ഫാസിസം ഈ നാട്ടില്‍ ഇല്ലല്ലോ…

ഇത് പേഴ്സണല്‍ പ്രൊഫൈല്‍ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാല്‍ മതിയല്ലോ.  ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.

എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള…

Posted by Bijukumar Damodaran on Tuesday, July 24, 2018